Connect with us

കേരളം

പിഴുത സ്ഥലങ്ങളില്‍ വീണ്ടും കല്ലിടും; സാമൂഹികാഘാത പഠനം മൂന്നു മാസത്തിനകമെന്ന് കെ റെയില്‍ എംഡി

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അതിരടയാള കല്ലിടലുമായി മുന്നോട്ടുപോകുമെന്ന് കെ റെയില്‍ എംഡി അജിത്. കല്ലുകള്‍ പിഴുത സ്ഥലങ്ങളില്‍ വീണ്ടും കല്ലിടും. സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണ് കല്ലിടുന്നതെന്നും എംഡി വി അജിത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കല്ലിടീല്‍ തടസ്സപ്പെടുത്തിയാല്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്.

ഇപ്പോള്‍ കല്ലിടുന്നത് ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയല്ല. കല്ലിടല്‍ വൈകുന്നത് പദ്ധതിയും വൈകാനിടയാക്കും. പദ്ധതി വൈകിയാല്‍ ഒരു വര്‍ഷം 3500 കോടി രൂപയുടെ അധികച്ചെലവ് വരുമെന്ന് എംഡി പറഞ്ഞു. സാമൂഹികാഘാത പഠനത്തിന് കല്ലിടല്‍ ഒഴിവാക്കാനാവില്ല. ഏത് ഭൂമിയാണ് ഏറ്റെടുക്കുന്നത് എന്നത് കല്ലിടാതെ അറിയാനാകില്ല.

ഭൂമിയെപ്പറ്റിയും ഭൂമി നഷ്ടപ്പെടുന്ന വീട്ടുകാരുടെ അവസ്ഥ, വിദ്യാഭ്യാസം, സാമൂഹികാവസ്ഥ തുടങ്ങിയവയെല്ലാം വിലയിരുത്തും. ഭൂമി നഷ്ടപ്പെടുന്നവരുടെ അഭിപ്രായങ്ങള്‍ വിദഗ്ധര്‍ കേള്‍ക്കും. ഇപ്പോള്‍ ഇടുന്നത് യഥാര്‍ത്ഥ അതിരല്ല. സാമൂഹികാഘാത പഠന റിപ്പോര്‍ട്ടിന് ശേഷമാണ് അന്തിമ അതിര് നിശ്ചയിക്കുക. അതിന് വീണ്ടും കല്ലിടും. കെ റെയില്‍ പാതയ്ക്ക് അഞ്ചു മീറ്റര്‍ ബഫര്‍ സോണ്‍ ആയിരിക്കും. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല.

അതിനടുത്ത അഞ്ചു മീറ്ററില്‍ അനുവാദത്തോടെയുള്ള നിര്‍മ്മാണങ്ങളേ അനുവദിക്കൂ എന്നും കെ റെയില്‍ എംഡി പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയാല്‍ മാത്രമേ ഭൂമി ഏറ്റെടുക്കൂ. നഷ്ടപരിഹാരം നല്‍കിയശേഷമാകും ഭൂമി ഏറ്റെടുക്കുക. സില്‍വര്‍ ലൈന്‍ സര്‍വേ നിയമാനുസൃതമാണ്. കെ റെയില്‍ കുറ്റികള്‍ സ്ഥാപിക്കുന്നതിന് കോടതി അനുവാദം നല്‍കിയിട്ടുണ്ടെന്നും, കല്ലിടലുമായി മുന്നോട്ടു പോകുമെന്നും എംഡി അജിത് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version