Connect with us

കേരളം

പൂന്തുറയിൽ തീരശോഷണം തടയാൻ ജിയോ ട്യൂബ് സ്ഥാപിക്കലിന്‍റെ രണ്ടാംഘട്ട നിർമാണം

Published

on

Screenshot 2024 01 17 151008

പൂന്തുറയിൽ തീരശോഷണം തടയുന്നതിനുള്ള ജിയോ ട്യൂബ് സ്ഥാപിക്കലിന്‍റെ രണ്ടാം ഘട്ട നിർമാണം തുടങ്ങുന്നു. പൂന്തുറ പള്ളി മുതൽ ചെറിയമുട്ടം വരെയുള്ള ഭാഗത്തായാണ് 700 മീറ്റർ നീളത്തിൽ ജിയോ ട്യൂബ് സ്ഥാപിക്കുന്നത്.

തീരശോഷണം അതിരൂക്ഷമായ പൂന്തുറയിലാണ് ജിയോ ട്യൂബ് സ്ഥാപിച്ചുള്ള പരീക്ഷണം. നേരത്തെ പൂന്തുറയിൽ തന്നെ 100 മീറ്റർ
നീളത്തിൽ ജിയോ ട്യൂബ് സ്ഥാപിച്ചിരുന്നു. ഇത് വിജയകരമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട നിർമാണം.

സമുദ്രത്തിന്റെ അടിത്തട്ടിൽ 15 മീറ്റർ വ്യാസമുള്ള സിന്തറ്റിക് ജിയോ ട്യൂബുകളിൽ മണൽ നിറച്ച് സ്ഥാപിച്ചാണ് നിർമാണം. 20 കോടി രൂപ ചെലവിൽ അഞ്ച് മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂന്തുറയിലെ പരീക്ഷണം വിജയിച്ചാൽ, ശംഖുമുഖം വരെ ജിയോ ട്യൂബ് സ്ഥാപിക്കാനാണ് തീരുമാനം. 180 കോടി രൂപ ഇതിനായി വേണ്ടിവരും.

നേരത്തെ പൂന്തുറയിൽ ജിയോ ട്യൂബ് സ്ഥാപിച്ചതിന്റെ ഫലമായി നഷ്ടപ്പെട്ട തീരം തിരിച്ചുകിട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.  സമയബന്ധിതമായി പണി പൂർത്തിയാക്കി, ജിയോ ട്യൂബ് ഫലപ്രദമാണോ എന്ന് ഉറപ്പാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version