Connect with us

കേരളം

സർക്കാർ ജീവനക്കാരുടെ ഹാജരും ശമ്പള സംവിധാനവും ‘സ്‌പാർക്ക്‌’ ബന്ധിപ്പിക്കുന്നു

സർക്കാർ ജീവനക്കാരുടെ ഹാജരും ശമ്പള സംവിധാനവും (സ്‌പാർക്ക്‌) ബന്ധിപ്പിക്കുന്നു. ബയോമെട്രിക്‌ ഫിംഗർ പ്രിന്റ്‌ അറ്റൻഡൻസ്‌ മാനേജ്‌മെന്റ്‌ സിസ്റ്റമാണ് സ്പാർക്കുമായി ബന്ധിപ്പിക്കുന്നത്. ജീവനക്കാരുടെ കൃത്യനിഷ്ഠയും പ്രവർത്തനവും കാര്യക്ഷമമാക്കാനാണ് നടപടി.

സെക്രട്ടറിയറ്റിൽ വിജയകരമായി നടപ്പാക്കിയ സംവിധാനം സംസ്ഥാനത്താകെ ഉടൻ നിലവിൽ വരും. 2018 ജനുവരി ഒന്നിനാണ്‌ സെക്രട്ടറിയറ്റിൽ പദ്ധതി നടപ്പാക്കിയത്. അതേ വർഷം കേരളപ്പിറവി ദിനത്തിൽ എല്ലായിടത്തും സംവിധാനം ഒരുക്കാൻ തീരുമാനിച്ചിരുന്നു. പ്രളയം വന്നതോടെ പദ്ധതി മുന്നോട്ട് പോയില്ല. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ജീവനക്കാരുടെ കൃത്യനിഷ്ഠ സംബന്ധിച്ച വിവരം സ്പാർക്കിന് നേരിട്ട് നിരീക്ഷിക്കാനാകും.

ഓരോ ജീവനക്കാരനും പ്രതിമാസം 300 മിനിറ്റാണ് ഗ്രേസ്‌ പീരിയഡായി അനുവദിക്കുക. വൈകി വരുന്ന സമയം ഇതിൽനിന്ന്‌ കുറയ്‌ക്കും. 300 മിനിറ്റ്‌ അധികരിച്ചാൽ തുടർന്ന്‌ വൈകിയെത്തുന്ന ദിവസം അവധിയായി കണക്കാക്കും. കൂടുതൽ ജോലിയെടുക്കുന്ന ജീവനക്കാർക്ക്‌ ആനുകൂല്യവുമുണ്ട്.

പ്രതിമാസം പത്ത്‌ മണിക്കൂറിലധികം അധികജോലി എടുക്കുന്നവർക്ക്‌ ഒരു ദിവസം കോമ്പൻസേറ്ററി അവധി നൽകും. ഇത്‌ മൂന്നു മാസത്തിനകം എടുത്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്‌. പഞ്ചിങ്‌ സമ്പ്രദായമുള്ള സ്പാർക്കിൽ ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഓഫീസുകളിലും അടിയന്തരമായി പദ്ധതി നടപ്പാക്കാനാണ് ചീഫ്‌ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇക്കാര്യത്തിലെ പുരോഗതി ഓരോ മാസവും അറിയിക്കാനും നിർദേശമുണ്ട്‌.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version