കേരളം
ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കൂ, ഇനിയെല്ലാം ഓണ്‍ലൈനില്‍
18 ആർടിഒ സേവനങ്ങൾ ഓൺലൈനിലൂടെയാക്കാൻ കേന്ദ്ര സർക്കാർ. ലേണേഴ്സ് ലൈസൻസും കഴിവ് പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിങ് ലൈസൻസ് പുതുക്കലും ഉൾപ്പടെയുള്ള സേവനങ്ങളാണ് ഇന് ഓൺലൈനിലൂടെ നടത്താനാവുക. ആധാർ കാർഡ് ഉപയോഗിച്ചാവും ഓൺലൈൻ സേവനം നടപ്പാക്കുക. ആർസി, ഡ്രൈവിങ് ലൈസൻസ് എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
ഓൺലൈനിലേക്ക് മാറ്റുന്ന സേവനങ്ങൾ ഇവ;
ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസ്, ആർസിയിലും ലൈസൻസിലും വിലാസം മാറ്റൽ, രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ്, ലൈസൻസിൽ നിന്ന് വാഹനത്തിന്റെ തരം മാറ്റൽ , താൽക്കാലിക രജിസ്ട്രേഷനുള്ള അപേക്ഷ, ഫുൾ ബോഡിയുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ, ഡ്യൂപ്ലിക്കേറ്റ് ആർസി അപേക്ഷ, ആർസിക്ക് എൻഒസിക്കുള്ള അപേക്ഷ, ഉടമസ്ഥാവരകാശം മാറ്റൽ നോട്ടീസ്, ഉടമസ്ഥാവകാശം മാറ്റൽ, ആർസിയുടെ വിലാസം മാറ്റാനുള്ള അറിയിപ്പ്, അംഗീകൃത കേന്ദ്രങ്ങളിൽ ഡ്രൈവിങ് പഠിക്കാൻ രജിസ്ട്രേഷനുള്ള അപേക്ഷ, ഡിപ്ലോമാറ്റിക് ഓഫിസറുടെ വാഹന രജിസ്ട്രേഷനും രജിസ്ട്രേഷൻ മാർക്കും, ഹയർ പർച്ചേഴ്സ് എഗ്രിമെന്റ് എൻഡോഴ്സ്മെന്റ്, ഹയർ പർച്ചേഴ്സ് എഗ്രിമന്റ് അവസാനിപ്പിക്കൽ.