Connect with us

കേരളം

കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച്; കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും

Published

on

കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും. കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു അക്രമവും ഉണ്ടായിട്ടില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഇല്ലേ എന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി ചോദിച്ചു. ഞങ്ങൾ ആരെയും ആക്രമിച്ചിട്ടില്ല. ഒരു ഓഫിസും തല്ലി തകർത്തിട്ടില്ല, സുധാകരൻ പറഞ്ഞു.

കെപിസിസി ആസ്ഥാനമെന്നത് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്. അതിന് നേരേയാണു സിപിഎം ആക്രമണം അഴിച്ചുവിട്ടത്. ചെറുപ്പക്കാരാണ്, കുട്ടികളാണ് അവരുടെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായാൽ പറഞ്ഞുനിർത്താൻ തങ്ങൾക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്രമവുമായി പോയാൽ ആത്മരക്ഷാർഥം പ്രതിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘വിമാനത്തിൽ ആദ്യം ആക്രമണവും കയ്യാങ്കളിയും നടത്തിയത് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണ്. രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മ‍ൃഗീയമായാണ് വിമാനത്തിനുള്ളിൽ ജയരാജൻ ആക്രമിച്ചത്. ഞങ്ങളുടെ കുട്ടികളെ തല്ലി, ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി. അവരുടെ മൂക്കിൽനിന്നും ചെവിയിൽനിന്നും രക്തം വന്നു. ഇരുവർക്കും ഗുരുതരമായ പരുക്കുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മദ്യപാനികളായി ചിത്രീകരിക്കാൻ ശ്രമിച്ചു. എന്നിട്ടും കോൺഗ്രസ് സംയമനം പാലിച്ചു. കെപിസിസി ആസ്ഥാനമെന്നത് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്. അതിന് നേരേയാണു സിപിഎം ആക്രമണം അഴിച്ചുവിട്ടത്. കലാപത്തിലേക്ക് നാടിനെ തള്ളിവിടുകയാണ് സിപിഎം”, സുധാകരൻ പറഞ്ഞു.

ഓഫിസ് പൊളിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഞങ്ങളും പൊളിക്കാം ഓഫിസ്. എത്ര ഓഫിസ് നിങ്ങൾ പൊളിക്കുന്നോ അത്രയും ഞങ്ങളും പൊളിക്കാം. പക്ഷേ അത് ജനാധിപത്യപരമായ നടപടിയല്ല. അതുകൊണ്ട് അക്രമത്തിന്റെ പാതയിൽ ഞങ്ങളില്ല. പക്ഷേ ഇനിയും അക്രമവുമായി മുന്നോട്ടുപോയാൽ ഞങ്ങളും പ്രതിരോധിക്കുമെന്നും സുധാകരൻ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version