Connect with us

കേരളം

മിനി സ്റ്റേഡിയത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്ന് കോണ്‍ഗ്രസ്; എതിർത്ത് മുസ്ലിം ലീഗും

Screenshot 2023 08 06 190638

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ മിനി സ്റ്റേഡിയത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടാനുള്ള തീരുമാനത്തെ സിപിഎമ്മിനൊപ്പം എതിര്‍ത്ത് മുസ്ലീം ലീഗും. കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത് ഭരണ സമിതി കൊണ്ടു വന്ന അജണ്ടയാണ് ലീഗ് അംഗങ്ങളുടെ കൂടി എതിര്‍പ്പിനെ തുടര്‍ന്ന് തള്ളിയത്. മുസ്ലീം ലീഗ് നിലപാടിനെതിരെ യുഡിഎഫ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.

കാരശ്ശേരി പഞ്ചായത്തിലെ മലാം കുന്ന് മിനി സ്റ്റേഡിയത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിടാനുള്ള അജണ്ട ഇന്നലെ നടന്ന ഭരണ സമിതി യോഗത്തിലാണ് അവതരിപ്പിച്ചത്. പവലിയന് ലീഗ് നേതാവ് സി മോയിന്‍കുട്ടിയുടെ പേരിടാനുമായിരുന്നു തീരുമാനം. എന്നാല്‍ കോണ്‍ഗ്രസിനെ അമ്പരപ്പിച്ച് മുസ്ലീം ലീഗിന്‍റെ രണ്ട് അംഗങ്ങളും ഇടത് അംഗങ്ങള്‍ക്കൊപ്പം അജണ്ടയെ എതിര്‍ത്തു. തുടര്‍ന്ന് വോട്ടിനിട്ടപ്പോള്‍ ഏഴ് സിപിഎം അംഗങ്ങള്‍ക്കൊപ്പം രണ്ട് ലീഗ് അംഗങ്ങളും അജണ്ടയെ എതിര്‍ത്ത് കൈയയുര്‍ത്തി. കോണ്‍ഗ്രസിലെ ഏഴ് അംഗങ്ങളും ഒരു വെല്‍ഫെയര്‍ പാര്‍ട്ടി അംഗവും അജണ്ട നടപ്പാക്കണമെന്ന് ഉറച്ചു നിന്നു. സിപിഎമ്മിനൊപ്പം ലീഗ് കൂടി ചേര്‍ന്നതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട് അജണ്ട തള്ളി.

നിലവില്‍ കോണ്‍ഗ്രസിനാണ് പഞ്ചായത്ത് പ്രസിഡന്‍റ്,വൈസ് പ്രസിഡന്‍റ് പദവികള്‍. അജണ്ട തള്ളിയതോടെ ഭരണ സമിതിയില്‍ ഭൂരിപക്ഷം നഷ്ടമായതിനാല്‍ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അതേ സമയം ഉമ്മന്‍ ചാണ്ടിയെപോലുള്ള ജനകീയ നേതാവിന് ഒരു സ്റ്റേഡിയം പോലുള്ള സ്മാരകമല്ല വേണ്ടതെന്നും കൂടുതല്‍ മികച്ച സ്മാരകം വേണമെന്നതിനാലാണ് അജണ്ടയെ എതിര്‍ത്തതെന്നും മുസ്ലീം ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version