Connect with us

കേരളം

പിറവത്ത് കോൺഗ്രസ് യോഗത്തിൽ സംഘർഷം

piravam new

പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ സംഘർഷം . കേരള കോൺഗ്രസിൽ നിന്ന് രാജിവെച്ച ജിൽസ് പെരിയപുറം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള ചർച്ചയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. പിറവം മുൻ നഗരസഭ ചെയർമാനും കോൺഗ്രസ് നേതാവുമായ സാബു കെ ജേക്കബ് പാർട്ടി വിട്ട് പിറവത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാവാൻ ശ്രമിച്ചുവെന്നായിരുന്നു ജിൽസിൻ്റെ ആരോപണം.

ഇതിനായി ജോസ് കെ മാണിക്ക് സാബു കെ ജേക്കബ് പണം നൽകിയെന്നും ജിൽസ് ആരോപിച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായത്. എന്നാൽ, ജിൽസ് പെരിയപ്പുരത്തിന്റേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ജോസ് കെ മാണിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും പിറവം നഗരസഭ മുൻ ചെയർമാൻ സാബു ജേക്കബ് പ്രതികരിച്ചു. കോൺഗ്രസിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിറവത്ത്​ കേരള കോൺഗ്രസിന്​ ലഭിച്ച സീറ്റ്​ മറിച്ചുവിറ്റെന്ന്​ ആരോപിച്ച്​ സംസ്​ഥാന നേതാവ് ജില്‍സ് പെരിയപ്പു​ പാർട്ടി വിട്ടിരുന്നു. പാർട്ടിക്ക്​ അനുവദിച്ച സീറ്റിൽ സി.പി.എം സ്വതന്ത്രയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. പിറവം നഗരസഭ കൗൺസലറായിരുന്ന ജില്‍സ് പിറവത്ത്​ സ്​ഥാനാർഥിയാകു​മെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്​.

എന്നാൽ, നാടകീയമായാണ്​ സി.പി.എം സ്വതന്ത്രയായ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. സിന്ധു മോൾ ജേക്കബ്​ സ്​ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്​. പണവും ജാതിയും നോക്കിയാണ്​ സ്ഥാനാർഥി നിർണയമെന്ന് ജിൽസ്​ പരാതിപ്പെട്ടു. കേരള കോൺഗ്രസിന്​ ലഭിച്ച കുറ്റ്യാടി മണ്ഡലത്തെ ചൊല്ലിയും വിവാദം പുകയുകയാണ്​. സീറ്റ്​ വിട്ടുനൽകില്ലെന്ന നിലപാടിലാണ്​ സി.പി.എം പ്രവർത്തകർ. മുന്നണി തീരുമാനത്തിനെതിരെ രണ്ട്​ ദിവസവും സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങി പ്രകടനം നടത്തിയിരുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version