Connect with us

രാജ്യാന്തരം

ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ആശങ്ക

Published

on

new corona

ബ്രിട്ടനിൽ ആശങ്കയേറ്റുന്ന വൈറസ് വ്യാപനത്തിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രത. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക് വെളിപ്പെടുത്തിയത്. ഞായറാഴ്ച മാത്രം 13000 പേർക്കാണ് പുതിയ തരം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Read also: അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിര്‍ത്തിവച്ചു

സ്ഥിതി നിയന്ത്രണാതീതമെന്ന് ബ്രിട്ടണ്‍ അറിയിച്ചു. അതിവ്യാപന ശേഷിയുള്ള പുതിയ വകഭേദത്തില്‍പ്പെട്ട കൊറോണ വൈറസ് നിയന്ത്രണാതീതം എന്ന റിപ്പോര്‍ട്ടുകളാണ് ബ്രിട്ടണില്‍ നിന്ന് പുറത്തുവരുന്നത്.

ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആണ് ബ്രിട്ടണിലെ ആശങ്കാജനകമായ സ്ഥിതിവിവരം പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. അയര്‍ലാന്റ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി.

പുതിയ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് വ്യക്തത കൈവരാത്തതും ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മരണനിരക്ക് കൂടുമോ വാക്‌സിന്‍ ഫലവത്താകുമോ എന്ന കാര്യങ്ങളില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പഴയ വൈറസിനേക്കാള്‍ 70 ശതമാനം വരെ കൂടുതല്‍ വ്യാപന സാധ്യതയുള്ളതാണ് പുതിയ വൈറസെന്നാണ് പഠനം.

രാജ്യത്ത് അതിവ്യാപന ശേഷിയുള്ള പുതിയ വൈറസിനെ കണ്ടെത്തിയതായി കഴിഞ്ഞ ദിവസമാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. ഇതേ തുടര്‍ന്ന് ലണ്ടനും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടും അതിജാഗ്രതമേഖലകളായി പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ ആളുകള്‍ക്ക് ആനുവാദമുള്ളു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇംഗ്ലണ്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് വൈറസിനുണ്ടായ ജനിതകമാറ്റം വ്യക്തമായത്.

യൂറോപ്പ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങൾ ബ്രിട്ടണിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ തായാണ് വിവരം. ജർമ്മനിയാണ് യൂറോപ്പ്യൻ രാജ്യങ്ങളിൽ ആദ്യം വിമാന സേവനം തൽക്കാലത്തേക്ക് നിർത്തിയത്. കഴിഞ്ഞ ദിവസം സൗദി അറേബ്യയും തുർക്കിയും വിമാന സേവനം നിർത്തിവെച്ചിരുന്നു. ആദ്യം ഒരാഴ്ചയെന്ന് തീരുമാനിച്ച നടപടി വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായാണ് വിവരം. ഒപ്പം ബ്രിട്ടനിൽ നിന്ന് സ്വരാജ്യത്തേക്ക് എത്തിയവർ രണ്ടാഴ്ചത്തേക്ക് നിർബന്ധിത ക്വാറന്റൈനിൽ പോകണമെന്നാണ് തീരുമാനം.

അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിര്‍ത്തിവച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version