Connect with us

കേരളം

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

Published

on

h1n12607.jpeg

സ്ഥാനത്ത് ആശങ്കയായി എച്ച് 1എൻ 1 രോഗബാധയും മരണങ്ങളും കുത്തനെ ഉയരുന്നു. ഒരാഴ്ചക്കിടെ 498 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുവയസ്സുള്ള കുട്ടി ഉൾപ്പെടെ 11 പേർ മരിച്ചു. ജൂലൈയിൽ മാത്രം 1364 പേർക്ക് രോഗം സ്ഥിരീകരിച്ചു. 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

പകർച്ചപ്പനിക്ക് പിന്നാലെ എച്ച് 1എൻ 1 രോഗബാധയും സംസ്ഥാനത്ത് വ്യാപകമായതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. ജില്ല മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ സ്ഥിതിഗതി വിലയിരുത്താനും രോഗബാധ നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും നിർദേശം നൽകി.

2017-18ന് ശേഷം ഇപ്പോഴാണ് എച്ച് 1എൻ 1 രോഗബാധ ഇത്രയധികം വ്യാപിക്കുന്നത്. ഏഴു മാസത്തിനിടെ എച്ച് 1എൻ 1 ബാധിച്ചും സമാനലക്ഷണങ്ങളുമായും 2246 പേർ ചികിത്സ തേടി. അതിൽ 29 പേർക്ക് ജീവഹാനി സംഭവിച്ചു. പ്രതിദിനം 80- 90 രോഗികൾ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്.

മുതിർന്നവരെക്കാളും കൂടുതൽ കുട്ടികളിൽ രോഗബാധ. ഇവരിൽ രോഗം ഗുരുതരമാകുന്നതും മരിച്ചതും ഗൗരവം വർധിപ്പിക്കുന്നു. പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണ പകർച്ചപ്പനിപോലെ നാലഞ്ച് ദിവസംകൊണ്ട് ഭേദമാകുമെങ്കിലും ചിലരിൽ അതിഗുരുതരമാകുന്ന അവസ്ഥയാണ് കാണുന്നത്. മിക്കവരെയും രോഗം കഠിനമായി ബാധിക്കുന്നെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.

പകർച്ചപ്പനിയും ഡെങ്കി – എലിപ്പനിയും അതിരൂക്ഷമാണ്. 148 പേർക്കാണ് ബുധനാഴ്ച ഡെങ്കി ബാധിച്ചത്. 18 പേർക്ക് എലിപ്പനി പിടിപെട്ടു. 11,694 പേർ പകർച്ചപ്പനിക്ക് ചികിത്സതേടി. ഈമാസം 2.7 ലക്ഷത്തിലധികം പേരും ഏഴു മാസത്തിനിടെ 14.72 ലക്ഷത്തിലധികം പേരും പകർച്ചപ്പനിക്ക് ചികിത്സതേടി. എട്ട് പനിമരണങ്ങളും റിപ്പോർട്ട് ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version