Connect with us

കേരളം

വ്യവസായ വികസനത്തിന് സമഗ്ര കർമ പദ്ധതി നടപ്പാക്കും: മന്ത്രി പി. രാജീ

Published

on

29

കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും ഇതിലൂടെ കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനുമായി സമഗ്ര കർമ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിലെ വിവിധ വ്യവസായികളുമായി ഓൺലൈനിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.

നൂറുദിനം, ഒരു വർഷം, അഞ്ചു വർഷം എന്നിങ്ങനെ കാലപരിധി നിശ്ചയിച്ചുകൊണ്ടാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിലും പ്രകടന പത്രികയിലുമുൾപ്പെടുത്തിയിട്ടുള്ള പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയാവും കർമപദ്ധതി തയ്യാറാക്കുകയെന്ന് മന്ത്രി പറഞ്ഞു.

മെഡിക്കൽ ഉപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ്, ഭക്ഷ്യ സംസ്‌കരണ വ്യവസായ മേഖലകൾക്ക് ഊന്നൽ നൽകും. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയിൽ മൂന്നു ലക്ഷം യൂണിറ്റുകൾ തുടങ്ങാനും ആറു ലക്ഷം തൊഴിൽ സൃഷ്ടിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വ്യവസായങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള  സഹകരണം ശക്തിപ്പെടുത്തും. കേരളത്തിൽ ഒരു ട്രേഡ് സെന്റർ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസൽ നിലവിലുണ്ട്.

ഇത് വേഗത്തിൽ യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കും.
പ്രാദേശിക വ്യവസായ ക്‌ളസ്റ്ററുകൾ സ്ഥാപിക്കുന്നതിന് രൂപരേഖ തയ്യാറാക്കും. വ്യവസായങ്ങൾക്കുള്ള ഏകജാലക സംവിധാനം ശക്തിപ്പെടുത്തും. വിജയകരമായ വ്യവസായങ്ങളെക്കുറിച്ച് പഠനം നടത്തുകയും ഇവയുടെ വിജയവഴികളെക്കുറിച്ചുള്ള മാർഗരേഖ പുതിയ വ്യവസായികളെ പരിചയപ്പെടുത്തുകയും ചെയ്യും.

വ്യാവസായിക നിക്ഷേപത്തിനായി വരുന്നവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്ന കേന്ദ്രങ്ങളായി ജില്ലാ വ്യവസായ കേന്ദ്രങ്ങളെ മാറ്റും. തോട്ടം മേഖലയെ വ്യവസായമായാണ് സർക്കാർ കാണുന്നതെന്നും പ്ലാന്റേഷൻ ഡയറക്‌ട്രേറ്റ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version