കേരളം
സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ സമ്പൂർണ്ണ ലോക്ഡൗൺ
സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ സമ്പൂർണ്ണ ലോക്ഡൗൺ. രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നും നാളേയും സ്വകാര്യബസുകൾ സർവീസ് നടത്തില്ല. കെഎസ്ആർടിസി പരിമിതമായി സർവീസ് നടത്തും.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ വൈകിട്ട് ഏഴ് മണി വരെ പ്രവർത്തിക്കും.
ആരാധനാലയങ്ങൾ തുറക്കാം. ആരാധനാലങ്ങളിലേക്ക് പോകുന്നവരെ തടയരുതെന്ന് പൊലീസിന് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്.
രോഗസ്ഥിരീകരണ നിരക്ക് 12 ശതമാനത്തിൽ താഴെയുള്ള മേഖലകളില്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് 15 പേര്‍ക്ക് വീതം പ്രാര്‍ഥനയില്‍ പങ്കെടുക്കാം. ടിപിആർ നിരക്ക് താഴാത്തതിനാലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പാഴ്സല്‍ അനുവദിച്ചിട്ടുണ്ട്.