Connect with us

ദേശീയം

കര്‍ണാടകയില്‍ സമ്ബൂര്‍ണ ഗോവധ നിരോധന – കന്നുകാലി സംരക്ഷണ നിയമം പ്രാബല്യത്തില്‍

Published

on

eating insects food to feed people and help the environment

കര്‍ണാടകയില്‍ സമ്ബൂര്‍ണ ഗോവധ നിരോധന – കന്നുകാലി സംരക്ഷണ (2020) നിയമം പ്രാബല്യത്തില്‍ വന്നു .പാര്‍ലമെന്റില്‍ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ വാജുഭായ് വാല ഒപ്പുവെച്ചതോടെയാണ് നിയമമായത്.

ഇതനുസരിച്ച്‌ സംസ്ഥാനത്തെ 13 വയസ്സിനു മുകളിലുള്ള പോത്തുകളെ മാത്രമേ അറുക്കാനാകൂ. വയസ്സു തെളിയിക്കുക എന്നത് വെല്ലുവിളിയാകുന്നതോടെ ഫലത്തില്‍ സംസ്ഥാനത്തിനകത്ത്​ സമ്ബൂര്‍ണ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയേക്കും .

അതെ സമയം 2020 അവസാനത്തോടെ നിയമസഭയില്‍ ബില്‍ പാസാക്കിയെങ്കിലും ഫെബ്രുവരി എട്ടിനാണ് ഉപരിസഭയായ നിയമനിര്‍മാണ കൗണ്‍സിലില്‍ പാസാക്കുന്നത്. കോണ്‍ഗ്രസ്- ജെ.ഡി.എസ് അംഗങ്ങള്‍ക്ക് കൗണ്‍സിലില്‍ ഭൂരിപക്ഷമുണ്ടായിട്ടും ശബ്​ദവോട്ടോടെ ഏകപക്ഷീയമായി ബി.ജെ.പി ബില്‍ പാസാക്കുകയായിരുന്നു.

നിയമ നിര്‍മാണ കൗണ്‍സിലില്‍ പാസാകാത്തതിനെ തുടര്‍ന്ന് നേരത്തേ ഓ ര്‍ഡിനന്‍സിെന്‍റ വഴിയും സര്‍ക്കാര്‍ തേടിയിരുന്നു.

പശു, പശുക്കിടാവ്, കാള, 13 വയസ്സില്‍ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനമെന്നാണ് നിയമം അനുശാസിക്കുന്നത് .അതെ സമയം
13 വയസ്സിന് മുകളിലുള്ള പോത്തുകളെ അറുക്കാമെന്ന് നിയമത്തില്‍ പറയുന്നുണ്ടെങ്കിലും പോത്തിെന്‍റ വയസ്സ്​ തെളിയിക്കാന്‍ കഴിയാതെ വന്നാല്‍ അതെ കുറ്റകൃത്യമായി മാറുമെന്നാണ് സൂചന .

കേരളത്തിലേക്കുള്ള കന്നുകാലി വരവിനെയും നിയമം പ്രതികൂലമായി ബാധിക്കും. കന്നുകാലികളെ അനധികൃതമായി കടത്തിക്കൊണ്ടുപോകല്‍, കന്നുകാലികള്‍ക്കു നേരെയുള്ള ക്രൂരത എന്നിവക്ക് കുറ്റവാളികള്‍ക്ക് മൂന്നുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും അരലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ പിഴയും നല്‍കുന്നതാണ് നിയമം. കുറ്റം ആവര്‍ത്തിച്ചാല്‍ ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ പിഴയും ഏഴുവര്‍ഷം വരെ തടവും ശിക്ഷ ലഭിചേക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version