Connect with us

കേരളം

മധ്യപ്രദേശിൽ മലയാളി വൈദികരെ പൊലീസ് മർദ്ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി; പിന്നീട് ജാമ്യത്തിൽ വിട്ടു

മധ്യപ്രദേശ് സാഗറില്‍ വൈദികരെ പൊലീസ് മർദ്ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി. സെന്‍റ് ഫ്രാന്‍സിസ് ഓർഫനേജിലെ മലയാളി വൈദികരുടേതാണ് പരാതി. ‘എൻസിപിസിആർ, സിഡബ്ലിയുസി സംഘം അറിയിപ്പില്ലാതെ ഓർഫനേജില്‍ പരിശോധന നടത്തി’ എന്ന് പരാതിയിൽ പറയുന്നു.

ഫയലുകളും കംപ്യൂട്ടറുകളും തകർത്തെന്നും വൈദികർ ആരോപിച്ചു. നിയമവിരുദ്ധമായി കന്യാസ്ത്രീകളുടെ മുറികള്‍ പരിശോധിച്ചുവെന്നും ആക്ഷേപമുണ്ട്. കുർബാനക്കുള്ള വീഞ്ഞ് മദ്യമാണെന്ന് ആക്ഷേപിച്ചതായും വൈദികരുടെ ആരോപണമുണ്ട്.

അതേ സമയം വൈദികർക്കെതിരെ എൻസിപിസിആർ അധ്യക്ഷൻ രം​ഗത്തെത്തി. സർക്കാര്‍ ഓർഫനേജിനായി നല്‍കിയ സ്ഥലത്ത് നിയവിരുദ്ധമായി പള്ളി പണിതു. നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും പ്രിയങ്ക് കാനൂൻഗോ പറഞ്ഞു.

മദ്യകുപ്പികള്‍ കണ്ടെത്തിയെന്നും ആരോപണമുണ്ട്. മതംമാറ്റത്തിന് ശ്രമം നടന്നതായി സംശയമെന്നും എൻസിപിസിആർ അധ്യക്ഷന്‍ വെളിപ്പെടുത്തി. ഇന്നലെയാണ് ഓർഫനേജില്‍ എൻസിപിസിആർ, സിഡബ്ലിയുസി പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത മലയാളി വൈദികരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version