Connect with us

കേരളം

ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചതായി പരാതി; ഹോട്ടലിനെതിരെ മനഃപൂർവമായ നരഹത്യ വകുപ്പ് ചുമത്തി

Screenshot 2023 10 28 163802

ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചതായുള്ള പരാതിയെ തുടർന്ന് കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ മനഃപൂർവമായ നരഹത്യ വകുപ്പ് ചുമത്തി. തൃക്കാക്കര പൊലീസിൻ്റേതാണ് നടപടി. യുവാവിൻ്റെ ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു. ഓൺലൈനായി വാങ്ങിയ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് യുവാവിന് ഭക്ഷ്യവിഷബാധയുണ്ടായത് എന്നാണ് കുടുംബത്തിന്റെ പരാതി. കോട്ടയം സ്വദേശി രാഹുലാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച അഞ്ച് പേർ കൂടി ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സ തേടിയിരുന്നു.

കഴിഞ്ഞ ദിവസം ഇതേ ഹോട്ടലിൽ നിന്ന് 19, 20 തീയതികളിൽ നിന്ന് ഭക്ഷണം കഴിച്ച് എട്ട് പേർ ചികിത്സ തേടിയിരുന്നു. ഇതോടെ രാഹുലിനെ കൂടാതം ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സ തേടിയവർ 13 ആയി. ഗ്രിൽഡ് ചിക്കൻ, ഷവർമയ്ക്കൊപ്പമുള്ള മയോണൈസ് തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾ കഴിച്ചവരാണ് വയറിളക്കവും ഛർദിയും പിടിപെട്ട് ചികിത്സ തേടിയത്.

അതേസമയം, രാഹുലിന്റെ മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കാക്കനാട് കെമിക്കൽ എക്സാമിനേഴ്സ് ലാബിൽ നിന്ന് ലഭ്യമായിട്ടില്ല. അണുബാധയെ തുടർന്ന് രാഹുലിന്റെ അവയവങ്ങൾ തകരാറിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നും മെഡിക്കൽ സൂപ്രണ്ട്പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version