Connect with us

കേരളം

ആദിവാസി യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി; അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു

Published

on

Screenshot 2023 12 10 183037

പരിയാരം മെഡിക്കൽ കോളേജിൽ ആദിവാസി യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചതായി ആരോപണം. ഇരിട്ടി കൊട്ടുകപാറയിലെ ഐഎച്ച്ഡിപി കോളനിയിലെ രാജേഷാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ എത്തിയ രോഗി മതിയായ ചികിത്സ ലഭിക്കാത്തത് കാരണമാണ് മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉത്തരവിട്ടു.

കടുത്ത മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് ഇരിട്ടി കൊട്ടുകപാറയിലെ ഐഎച്ച്ഡിപി പട്ടിക വർഗ കോളനിയിലെ രാജേഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നത്. രോഗം കൂടുതലായതിന്റെ ഭാഗമായി അന്ന് തന്നെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാവിലെ രാജേഷ് ആശുപത്രിയിൽ വെച്ച് മരിച്ചു. മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് രാജേഷ് മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

മോശമായ പെരുമാറ്റമാണ് ആശുപത്രിയിൽ നിന്ന് ഉണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫ് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനോട് കുടുംബത്തിന്റെ പരാതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും ആരോഗ്യ മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version