ക്രൈം
കോഴിക്കോട് ഓട്ടോഡ്രൈവറെ സംഘം ചേർന്ന് മർദിച്ചതായി പരാതി
കോഴിക്കോട് പുതുപ്പാടിയിൽ ഓട്ടോഡ്രൈവറെ സംഘം ചേർന്ന് മർദിച്ചതായി പരാതി.പുതുപ്പാടി സ്വദേശി ശിവജിയ്ക്കാണ് മർദനമേറ്റത്. ദിവസങ്ങൾക്ക് മുൻപ് പ്രദേശത്തെ കള്ളുഷാപ്പിൽ സംഘർഷം നടന്നിരുന്നു.ഇതിന്റെ ഭാഗമായാണ് ശിവജിയ്ക്ക് നേരെയുള്ള ആക്രമണമെന്നാണ് സൂചന.
ശിവജിയുടെ സഹോദരനും ബിജെപി പ്രവർത്തകനുമായ ശശിയുടെ വീടിന് നേരെ നേരത്തെ അക്രമം നടന്നിരുന്നു. മർദനത്തിൽ പരുക്കേറ്റ ശിവജി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.