Connect with us

കേരളം

യാത്രക്കാരന്റെ ആഡംബര വാച്ച്‌ പരിശോധനയ്ക്കിടെ നശിപ്പിച്ചെന്ന് ആരോപിച്ച്‌ കസ്റ്റംസിനെതിരെ പരാതി

Published

on

n25946720630a6a5c3d572d0fb47a47f80f0878ce21d9c8eb3cdfd0da0fccd22e318f5dc5f

യാത്രക്കാരന്റെ ആഡംബര വാച്ച്‌ പരിശോധനയ്ക്കിടെ നശിപ്പിച്ചെന്ന് ആരോപിച്ച്‌ കസ്റ്റംസിനെതിരെ പരാതി. 45 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് കഷ്ണങ്ങളാക്കി യാത്രക്കാരന് തിരിച്ചു നല്‍കിയത്. മൂന്നാം തിയതി ദുബായില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായിലിന്റെ വാച്ചാണ് നശിപ്പിച്ചത്. സംഭവത്തില്‍ കരിപ്പൂര്‍ പൊലീസിലാണ് പരാതി നല്‍കിയത്.

സ്വര്‍ണമുണ്ടെന്നു സംശയിച്ചു കസ്റ്റംസ് പരിശോധിച്ച, വിലപിടിപ്പുള്ള വാച്ച്‌ യാത്രക്കാരനു തിരിച്ചു നല്‍കിയത് വിവിധ ഭാഗങ്ങളാക്കി ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണെന്നാണ് പരാതി. ടെക്നിഷ്യന്റെ സഹായത്തോടെ തുറന്നു പരിശോധിക്കേണ്ടതിനു പകരം വാച്ച്‌ കേടാക്കി എന്നാണ് ആക്ഷേപം.കോടതി നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നു പൊലീസ് അറിയിച്ചിരുന്നു.

തുടര്‍ന്ന് ഇന്നലെ അഭിഭാഷകനുമായി എത്തിയ മുഹമ്മദ് ഇസ്മായില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും കസ്റ്റംസ് അധികൃതര്‍ക്കും കൂടി പരാതി നല്‍കി.

മുഹമ്മദ് ഇസ്മായിലിന്റെ ദുബായിലുള്ള സഹോദരന്‍ 2017ല്‍ ദുബായിലെ ഷോറൂമില്‍നിന്ന് 2,26,000 ദിര്‍ഹം (ഇന്ത്യന്‍ രൂപ 45 ലക്ഷത്തിലധികം) നല്‍കി വാങ്ങിയതാണ് വാച്ച്‌. അടുത്തിടെ ഇസ്മായിലിന് വാച്ച്‌ നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇസ്മായിലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version