Connect with us

കേരളം

വൈറൽ ആയ റാസ്‌പുടിൻ ഡാൻസ്; ജാനകിക്കും നവീനുമെതിരെ വർഗീയ പ്രചരണം

janki naveen rasputin viral

സമൂഹമാധ്യമങ്ങളിൽ തരംഗമായ മുപ്പത് സെക്കൻഡ് നൃത്തത്തിലെ ജാനകിക്കും നവീനുമെതിരെ വർഗീയ പ്രചരണം നടക്കുന്നതായി റിപ്പോർട്ട്. ചില സംഘ്‌പരിവാർ അനുഭാവികളും, തീവ്ര ഹിന്ദുത്വവാദികളുമാണ്‌ ലവ്‌ ജിഹാദ്‌ പോലുള്ള ആരോപണങ്ങളുമായി മെഡിക്കൽ കോളേജ്‌ വിദ്യാർഥികളായ ഇരുവർക്കുമെതിരെ വർഗീയ ചേരിതിരിവ്‌ സൃഷ്‌ടിക്കുന്ന തരത്തിൽ പ്രചരണം നടത്തുന്നത്‌.

വൈറൽ വീഡിയോ കാണാം

 

കൃഷ്‌ണരാജ് എന്ന അഭിഭാഷകൻ ഇവരെ കുറിച്ച് ഫെയ്‌സ്‌ബുക്കിൽ എഴുതിയ വിദ്വേഷ കുറിപ്പാണ്‌ വിവാദമായിരിക്കുന്നത്‌. “ജാനകിയും നവീനും, തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ… എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം’എന്നാണ്‌ ഇയാളുടെ കുറിപ്പ്‌.

ജാനകിക്കൊപ്പം ഡാന്‍സ് ചെയ്‌ത നവീന്റെ പേരിനൊപ്പമുള്ള റസാഖ് ചൂണ്ടിക്കാട്ടി, മതം പറഞ്ഞാണ് തീവ്ര ഹിന്ദു സംഘടന പ്രവർത്തകർ സാമൂഹമാധ്യമങ്ങൾ വഴി വിദ്വേഷപ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സൈബർ ആക്രമണത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. നൃത്തം കണ്ട് ആസ്വദിക്കുന്നതിന് പകരം അവരുടെ മതം ഉയർത്തിപ്പിടിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന വക്കീല്‍ കേരള സമൂഹത്തിന് തന്നെ അപമാനവും അപകടകാരിയും ആണെന്ന്, കൃഷ്ണരാജിന് ആളുകൾ മറുപടി നല്‍കുന്നുണ്ട്.

“രണ്ടു മെഡിക്കൽ വിദ്യാർഥികൾ ഒരുമിച്ച് മനോഹരമായ ഒരു ഡാൻസ് കളിച്ചു. സാധാരണ ആരും അത് ആസ്വദിക്കും. അതിനുപകരം ഇമ്മാതിരി വൃത്തികേട് ചിന്തിക്കുന്ന തന്നെയൊക്കെ എന്ത് പറയാനാണ്.” എന്നാണ് ഡോ. ജിനേഷ് പി എസ് കൃഷ്ണരാജിന്റെ പോസ്റ്റിന് മറുപടി പറഞ്ഞിരിക്കുന്നത്.

തൃശൂർ മെ‍ഡിക്കൽ കോളജ് വരാന്തയിലെ 30 സെക്കൻഡ് നൃത്തം ജീവിതം മാറ്റിമറിച്ചതിന്റെ സന്തോഷത്തിലും അദ്ഭുതത്തിലുമാണ് വിദ്യാർഥികളായ ജാനകിയും നവീനും. വിഡിയോ വൈറലായതോടെ ഇവരെ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങള്‍ എത്തി.

‘‘റാ റാ റാസ്‌പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ…’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്.

ആശുപത്രിയുടെ മുകൾനിലയിലെ വരാന്തയിലായിരുന്നു ഇവരുടെ പ്രകടനം. ആളുകളുടെ തിരക്കില്ലാത്ത സ്ഥലം എന്ന നിലയിലാണ് അവിടെ ഡാൻസ് കളിക്കാൻ തീരുമാനിച്ചത്. യൂണിഫോമായിരുന്നു വേഷം. ഇതെല്ലാം വിഡിയോ ശ്രദ്ധ നേടാൻ കാരണമായി. നവീന്റെ ബാച്ച്മേറ്റ് മുഷ്താഖ് ആണു വിഡിയോ ഷൂട്ട് ചെയ്തത്.

സെലിബ്രിറ്റികളുൾപ്പടെ വിഡിയോ പങ്കുവയ്ക്കുകയും അഭിനനന്ദനമറിയിച്ച് കമന്റിടുകയും ചെയ്തപ്പോഴാണു വിഡിയോയ്ക്ക് ലഭിച്ച സ്വീകാര്യത ഇവർക്ക് മനസ്സിലായത്. സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സ് വർധിച്ചതായും ജാനകി പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version