Connect with us

കേരളം

വിജു ഏബ്രഹാം ഉൾപ്പടെ മൂന്ന് പേരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണം, ശുപാർശ ആവർത്തിച്ച് കൊളീജിയം

Published

on

202

അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് സി. പി., പോൾ കെ. കെ. എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ശുപാർശ ചെയ്യാൻ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. മാർച്ച് രണ്ടിന് ഡൽഹിയിൽ ചേർന്ന കൊളീജിയം യോഗത്തിന്റേതാണ് തീരുമാനം.

2019 മാർച്ചിൽ ചേർന്ന കൊളീജിയം മുഹമ്മദ് നിയാസ്, കെ.കെ.പോൾ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ കേന്ദ്ര നിയമന്ത്രാലയത്തോട് ശുപാർശ ചെയ്തിരുന്നു. 2019 മെയ് മാസം ചേർന്ന കൊളീജിയമാണ് വിജു എബ്രഹാമിനെ ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഈ മൂന്ന് ശുപാർശകളും പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം മടക്കിയിരുന്നു.

കേന്ദ്ര നിയമ മന്ത്രാലയം കൈമാറിയ വിശദമായ കുറിപ്പ് ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ശുപാർശ വീണ്ടും നൽകാൻ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചത്. കൊളീജിയം ശുപാർശ ആവർത്തിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നിയമന ഉത്തരവ് ഇറക്കേണ്ടി വരുമെന്നാണ് സുപ്രീം കോടതി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version