കേരളം
ഇലക്ഷന്‍ ഡ്യൂട്ടിയില്‍ നിന്ന് മുങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് ‘പണി’ വരുമെന്ന മുന്നറിയിപ്പ് നല്‍കി കലക്ടര്‍
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുങ്ങാന്‍ വ്യാജ ന്യായങ്ങള്‍ നിരത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടിക്കാന്‍ കൊല്ലം ജില്ലാ കലക്ടര്‍. ഫെയ്സ്ബുക്കിലൂടെയാണ് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഫിറ്റ് അല്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസ് ഡ്യൂട്ടിക്കും ഫിറ്റ് ആവാന്‍ സാധ്യത കുറവാണെന്നാണ് കലക്ടറുടെ അറിയിച്ചിരിക്കുന്നത്.
”സര്‍ക്കാര്‍ സര്‍വീസിന് മെഡിക്കല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കേറ്റ് അത്യാവശ്യമാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഫിറ്റ് അല്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസ് ഡ്യൂട്ടിക്കും ഫിറ്റ് ആവാന്‍ സാധ്യത കുറവാണ്. ജാഗ്രത!” എന്നാണ് പോസ്റ്റിന്‍റെ പൂര്‍ണരൂപം.
തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിക്കാത്ത ഓഫീസുകളിലെ മേധാവികള്‍ നേരിട്ടെത്തി വിവരം നല്‍കണമെന്ന് കഴിഞ്ഞ ദിവസം കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഹാജരാകാത്ത മുഴുവന്‍ ഓഫീസ് മേധാവികള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു.
ആറ് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മുലയൂട്ടുന്ന അമ്മമാര്‍, വ്യക്തമായ ആരോഗ്യകാരണങ്ങള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍, ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ചവര്‍ എന്നിവര്‍ക്ക് മാത്രമേ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഇളവുള്ളു.
പ്രഥമ അധ്യാപകര്‍ക്കോ പ്രത്യേകം ഉദ്യോഗസ്ഥര്‍ക്കോ പ്രത്യേക ഇളവുകള്‍ ഇല്ലെന്നും, കാരണങ്ങള്‍ ഇല്ലാതെ വ്യാജ വിവരങ്ങള്‍ നല്‍കിയും ഡ്യൂട്ടിയില്‍ നിന്നും ഒഴിവാകാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെരെയും അതിനു സഹായിക്കുന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.കലക്ടറുടെ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകളുമുണ്ട്.
”വില്ലിംഗ്നെസ് ചോദിച്ചു നോക്കൂ. ഇലക്ഷന്‍ ഡ്യൂട്ടി എടുക്കാന്‍ വളരെ താല്‍പ്പര്യമുള്ള പുതുതലമുറയിലെ ധാരാളം ചുണക്കുട്ടന്മാര്‍ സര്‍വ്വീസിലുണ്ട്. വലിയ സീനിയേഴ്സുമാരെക്കാളും നന്നായി ഡ്യൂട്ടി ചെയ്യുകയും ചെയ്യും. സ്ത്രീകളെയും പ്രായമായവരെയും ഒക്കെ പിന്നീട് പരിഗണിക്കൂ. യുവതലമുറയിലെ ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി തരൂ. ഞങ്ങള്‍ ചെയ്യാം ഡ്യൂട്ടി. അത് ഇലക്ഷന്‍ ഡ്യൂട്ടി ആയാലും PSC പരീക്ഷാ ഡ്യൂട്ടി ആയാലും.” എന്നായിരുന്നു ഒരു പ്രതികരണം
”ഗവണ്‍മെന്‍റ് ജോലിയിലുള്ളവരാണ് ഏറ്റവും കൂടുതല്‍ അവധി എടുക്കുന്നത്. ഇല്ലാത്ത അസുഖങ്ങള്‍ക്ക് കൈക്കൂലി വാങ്ങി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയും ശക്തമായ നടപടി എടുക്കണം”. എന്നാണ് മറ്റൊരു പ്രതികരണം.
”ഡ്യൂട്ടിക്ക് ഇടാന്‍ കാണിക്കുന്ന ശുഷ്‌കാന്തി ഉദ്യോഗസ്ഥര്‍ക്ക് പ്രാഥമികകാര്യങ്ങള്‍ക്കുള്ള സൗകര്യവും ആഹാരവും കൂടി ലഭ്യമാക്കുന്നതില്‍ കാണിച്ചാല്‍ നന്നായിരുന്നു” എന്നാണ് മറ്റൊരു പ്രതികരണം.