Connect with us

കേരളം

പുതിയ മോഡല്‍ ലാപ്ടോപ്പുകള്‍ പുറത്തിറക്കാന്‍ കോക്കോണിക്സ്

Published

on

കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ്പ് കോക്കോണിക്സ് തിരിച്ചുവരവിന് ഒരുങ്ങുന്നു. അടുത്തുതന്നെ പുതിയ നാല് മോഡലുകളുമായി ഉത്പന്ന നിര വിപുലീകരിക്കാനാണ് നീക്കം നടക്കുന്നത്. ജൂലൈ മാസത്തില്‍ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാനാണ് പദ്ധതിയെന്നാണ് ധനമന്ത്രി പി രാജീവ് പറയുന്നത്. പുതുതായി ഇറങ്ങുന്ന മോഡലുകളില്‍ രണ്ടെണ്ണം കെലട്രോണിന്‍റെ പേരില്‍ ആയിരിക്കും വിപണിയില്‍ എത്തുക.

2019ല്‍ ഉത്പാദനം ആരംഭിച്ച ശേഷം ഇതിനകം 12,500 ലാപ്ടോപ്പുകള്‍ കോക്കോണിക്സ് വിറ്റിട്ടുണ്ട്. നേരത്തെ കോക്കോണിക്സ് ഏഴു മോഡലുകളിലാണ് ഇറങ്ങിയത്. അതിന് പുറമേയാണ് പുതിയ നാല് മോഡലുകള്‍ എത്തുന്നത്. കോക്കോണിക്സിന്‍റെ എല്ലാ ലാപ്ടോപ്പ് മോഡലിനും ബിഎഎസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഒരു വർഷം 2 ലക്ഷം ലാപ്ടോപ്പ് നിർമ്മാണം സാധ്യമാക്കാനും കോക്കോണിക്സ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

അതേ സമയം കോക്കോണിക്സ് ഓഹരിഘടനയില്‍ മാറ്റം വരുത്തി സംസ്ഥാനത്തെ ആദ്യത്തെ ഡീംഡ് പൊതുമേഖല സ്ഥാപനമായി കോക്കോണിക്സ് മാറിയിട്ടുണ്ട്. കെല്‍ട്രോണ്‍, കെഎസ്എഫ്ഡിസി എന്നിവര്‍ക്ക് ഇപ്പോള്‍ കോക്കോണിക്സില്‍ 51 ശതമാനം ഷെയറാണ് ഉള്ളത്. സ്വകാര്യ നിക്ഷേപകരായ യുഎസ്ടി ഗ്ലോബലിന് 47 ശതമാനം ഓഹരിയാണ് ഉള്ളത്. രണ്ട് ശതമാനം ഓഹരി വ്യവസായ വകുപ്പ് നിര്‍ദേശിക്കുന്ന സ്റ്റാര്‍ട്ട് അപിനാണ്.

പ്രവര്‍ത്തന സ്വയം ഭരണാവകാശം ഉള്ള സ്ഥാപനമായിരിക്കും കോക്കോണിക്സ് എന്നും വ്യവസായ മന്ത്രി പറഞ്ഞു. കോക്കോണിക്സ് നിർമ്മിക്കുന്ന തിരുവനന്തപുരം മൺവിളയിലെ യൂണിറ്റ് സന്ദർശിച്ച ശേഷമാണ് മന്ത്രി മാധ്യമങ്ങളോട് ഈ കാര്യങ്ങള്‍ അറിയിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version