Connect with us

കേരളം

സഹസംവിധായകന്‍ വാള്‍ട്ടര്‍ ജോസ് അന്തരിച്ചു; സിദ്ദിഖ് ലാല്‍ ശിഷ്യരിലെ പ്രധാനി

Published

on

20240707 111338.jpg

സഹ സംവിധായകൻ എന്ന നിലയില്‍ മലയാള സിനിമാലോകത്ത് പേരെടുത്ത വാൾട്ടർ ജോസ് (56) അന്തരിച്ചു. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഹാർമോണിയം കലാകാരനായ ജോസിന്റെ മകനാണ്.

സംവിധായകരായ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്‍റെ ശിഷ്യരിൽ പ്രധാനിയായ വാൾട്ടർ ജോസ് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിർവ്വഹിച്ചിട്ടുണ്ട്. സിദ്ദിഖ് ലാൽ, ലാൽ ജോസ്, വേണു, കലാധരൻ അടൂർ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വാൾട്ടർ ജോസ് ചലച്ചിത്ര രംഗത്ത് ഗാഢമായ സൗഹൃദം പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു.

അവിവാഹിതനായ വാൾട്ടർ ജോസ് സംവിധായകൻ ലാലിന്റെ പിതൃസഹോദര പുത്രനുമാണ്. കതൃക്കടവ് സിബിഐ റോഡിലുള്ള സഹോദരന്റെ വീട്ടിൽ ഉച്ചവരെ പൊതുദർശനമുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് കതൃക്കടവ് സെന്റ് ഫ്രാൻസിസ് ചർച്ചിലാണ് അന്ത്യകർമ്മങ്ങൾ. ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആജരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version