കേരളം
ശ്രീധരന്റെ ബി ജെ പി പ്രവേശനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ച ഡല്‍ഹി റെയില്‍ കോര്പറേഷന് മുന്‍ ചെയര്മാന് ഇ ശ്രീധരന്റെ തീരുമാനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇ ശ്രീധരന്റെ മോഹങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടേയെന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.
താന്‍ മുഖ്യമന്ത്രി സ്ഥാനത്തിനും അര്‍ഹനാണെന്ന ശ്രീധരന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രീധരന് പത്മശ്രീ ജേതാവാണ്. ഏത് സ്ഥാനത്തും ഇരിക്കാന്‍ യോഗ്യനാണെന്നും മുഖ്യമന്ത്രി മറുപടി നല്കി.