കേരളം
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് മുഖ്യമന്ത്രി
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി ജയരാജൻ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച് മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിച്ചു. താൻ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുത്തപ്പോൾ പലതരത്തിലുളള സ്നേഹ പ്രകടനങ്ങൾ ഉണ്ടായെന്നും വേദിയിലിരിക്കുന്ന ഒരു കുഞ്ഞ് തന്നെ പിണറായിച്ചാച്ച എന്ന് വിളിച്ചെന്നും താൻ അവിടേക്കും വരാമെന്ന് മറുപടി നൽകിയെന്നും പിണറായി വ്യക്തമാക്കി.
ഇത്തരത്തിലുളള സ്നേഹ പ്രകടനങ്ങൾ എൽഡിഎഫ് സർക്കാരിന്റെ അധിനിവേശത്തോടുളള ജനങ്ങളുടെ ഭാഗമാണെന്നും എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും തന്നോട് ഇത്തരത്തിൽ സ്നേഹ പ്രകടനം നടത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ നേതൃ നിരയിൽ താൻ ഉണ്ടായത് കൊണ്ടാണ് ഇത്തരത്തിൽ സ്നേഹ പ്രകടനം ഉണ്ടാകുന്നതെന്നും അതിൽ മറിച്ചൊന്നും കാണാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പല സ്ഥലങ്ങളിൽ നിന്നും തനിക്ക് കിട്ടിയ സ്നേഹാദരങ്ങളെ എടുത്ത് പറഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ കൂടിയിരിക്കുകയാണ് മാധ്യമങ്ങൾ, ഇത് മാധ്യമ സിൻഡിക്കേറ്റ് അല്ല മാധ്യമങ്ങളെ വിലക്ക് വാങ്ങുന്ന കാഴ്ചയാണ് നാം കണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കമ്മ്യൂണിസ്റ്റുകാർ വ്യക്തികളെ പൂജിക്കാറില്ലെന്നും നല്ല കമ്മ്യൂണിസ്റ്റുകാർ പാർട്ടിയെ ആണ് നോക്കുന്നതെന്നും വ്യക്തി പൂജയെ എതിർക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.