കേരളം
മോദിക്ക് നന്ദി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കേരള–കേന്ദ്ര സർക്കാരുകൾ ഒന്നിച്ചാൽ പുതിയ റെയില്‍വേ ലൈനുകൾ, പുതിയ സിഗ്നൽ സംവിധാനങ്ങൾ, സ്റ്റേഷനുകളുടെ വികസനം, മറ്റു വികസന പ്രവർത്തനങ്ങൾ എന്നിവയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിന് ഒരു വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിനു നന്ദിയറിയിച്ച മുഖ്യമന്ത്രി, കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സിൽവർലൈൻ പദ്ധതിയെക്കുറിച്ച് പ്രസംഗത്തിൽ പരാമർശിച്ചില്ല.
‘‘കേരളത്തെ വിജ്ഞാനസമൂഹമായി ഉയർത്താനുള്ള ശ്രമമാണ് കേരള സർക്കാർ നടത്തുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേളത്തെ മാറ്റാനാണ് ശ്രമം. അത്തരത്തിൽ ഒന്നാണ് ഡിജിറ്റൽ സയൻസ് പാർക്ക്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കാണ് കേരളത്തിലേത്.
ഇന്ത്യയ്ക്കാകെ പദ്ധതി അഭിമാനകരമാണ്. 1500 കോടിരൂപ ചെലവിലാണ് ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർഥ്യമാകുന്നത്.’’ – മുഖ്യമന്ത്രി പറഞ്ഞു.