കേരളം
സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും
വിദേശയാത്രാ പരിപാടിയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിംഗപ്പൂര്‍ പര്യടനം വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബായിലെത്തി. മുഖ്യമന്ത്രിക്കൊപ്പം കുടുംബവുമുണ്ട്. നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുമ്പെയാണ് പിണറായി വിജയന്‍ സിംഗപ്പൂരില്‍ നിന്നും ദുബായിലെത്തിയത്.
ദുബായില്‍ നിന്നാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തത്. നേരത്തെ സിംഗപ്പൂര്‍ പര്യടനം കഴിഞ്ഞ് 19 ന് ദുബായില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്. 19 മുതല്‍ 21 വരെ ഗള്‍ഫിലും തങ്ങാനാണ് തീരുമാനിച്ചിരുന്നത്.
പിണറായി വിജയൻ
പുതിയ സാഹചര്യത്തില്‍ തിങ്കളാഴ്ച മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തും. നേരത്തെ 22-ാം തീയതി കേരളത്തില്‍ മടങ്ങി എത്താനാണ് തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ കാര്യമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.