Connect with us

കേരളം

ശസ്ത്രക്രിയക്കിടെ ഗര്‍ഭ പാത്രത്തില്‍ കോട്ടണ്‍ തുണി കുടുങ്ങി; ഡോക്ടര്‍ക്കെതിരെ കേസ്

Published

on

പ്രസവ ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ കോട്ടണ്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയതായി പരാതി. തിരുവനന്തപുരം നെയ്യാറ്റിന്‍കര പ്ലാമൂട്ടുക്കട സ്വദേശിനി ജീതുവാണ് (24) അനാസ്ഥക്കിരയായത്. യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പ്രസവശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സുജാ അഗസ്റ്റിന്റെ പേരില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.

നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടയിലാണ് യുവതിയുടെ ഗര്‍ഭപാത്രത്തില്‍ തുണി കുടുങ്ങിയത്. എട്ടുമാസത്തോളം നീണ്ട ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് ഗര്‍ഭപാത്രത്തില്‍ തുണി കുടുങ്ങിയ കാര്യം യുവതിയും കുടുംബവും അറിയുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലായ് 26നാണ് പ്രസവശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ശസ്ത്രക്രിയാ സമയത്ത് ഉപയോഗിക്കുന്ന തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയതറിയാതെ ശരീരം തുന്നിച്ചേര്‍ക്കുകയായിരുന്നു.

എന്നാല്‍ വീട്ടിലെത്തിയതോടെ ഇവര്‍ക്ക് സ്ഥിരം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയായിരുന്നു. രോഗം സ്ഥിരമായതോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ തന്നെ കാണിച്ചു. എന്നാല്‍ ഗര്‍ഭപാത്രം ചുരുങ്ങാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്നും മരുന്നുകള്‍ കഴിച്ചാല്‍ ശരിയാകുമെന്നുമായിരുന്നു മറുപടി.

പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ സ്‌കാനിങ്ങിലാണ് ഗര്‍ഭ പാത്രത്തില്‍ തുണി കണ്ടെത്തിയത്. ശസ്ത്രക്രിയയും 20 ദിവസത്തെ ആശുപത്രിവാസവും കഴിഞ്ഞാണ് യുവതിയെ ഡിസ്ചാര്‍ജ് ചെയ്തത്. ഡോക്ടർ സുജാ അഗസ്റ്റിൻ അശ്രദ്ധമായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് എഫ്.ഐ.ആറിലും പറയുന്നുണ്ട്.

സംഭവിക്കാൻ പാടില്ലാത്തതാണുണ്ടായത്, ശസ്ത്രക്രിയചെയ്ത ഡോക്ടർക്കും നഴ്‌സുമാർക്കും സംഭവിച്ച പിഴവാണിത്. അവർക്കെതിരേ നടപടിയുണ്ടാകുമെന്ന് നെയ്യാറ്റിൻകര ആശുപത്രി അധികൃതർ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version