കേരളം
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മീഷണര്‍
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. സുരക്ഷ വര്‍ധിപ്പിക്കാനുള്ള പൊലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. സുരക്ഷാ ചുമതലയുള്ള ഡിഐജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി രൂപികരിക്കും.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കും. ഇതിനായി പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യം പൊതുഭരണ വകുപ്പ് വിഭാഗവുമായി ആലോചിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് ഡിജിപിക്കു നല്‍കിയ കത്തില്‍ പറയുന്നു.
സുരക്ഷ കണക്കിലെടുത്ത് ഇസഡ് പ്ലസ് സുരക്ഷയാണു മുഖ്യമന്ത്രിക്കു നല്‍കിയിരിക്കുന്നത്. 2020ല്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് വിലക്കുകള്‍ ലംഘിച്ച് ക്ലിഫ് ഹൗസിനു മുന്നിലെത്തിയതോടെയാണു സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും കണക്കിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സുരക്ഷാ വീഴ്ചയുണ്ടായതിന്റെ പേരില്‍ പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തിരുന്നു