Connect with us

കേരളം

ക്ലാസുകൾ വൈകുന്നേരം വരെ; ഇന്ന് മുഖ്യമന്ത്രി തീരുമാനിക്കും

Untitled design 2021 07 25T094412.629

സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തനസമയം വൈകുന്നേരം വരെയാക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാവും അന്തിമതീരുമാനമെടുക്കുക. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലാസുകൾ വൈകുന്നേരം വരെയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തത്.

നിലവിൽ ഉച്ചവരെയുള്ള ക്ലാസുകൾ വൈകീട്ട് വരെയാക്കാനാണ് നിർദേശം സമയം നീട്ടുമ്പോഴും വിവിധ ദിവസങ്ങളിൽ ബാച്ചുകളായുള്ള പഠനം തുടരും. ബയോബബിൾ അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോളും നിലനിർത്തും. സമയമാറ്റത്തിൽ നയമപരമായ തീരുമാനം വരേണ്ടത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് വിട്ടത്. ഡിസംബറോടു കൂടി പുതിയ സമയക്രമം കൊണ്ടുവരാനാണ് ആലോചന.

സമയമാറ്റത്തിനൊപ്പം പരീക്ഷാ കലണ്ടറിലും തീരുമാനം ഉടൻ വരും. പരീക്ഷകൾക്ക് മുൻവർഷത്തെ പോലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കുന്നതിന് പകരം ഫോക്കസ് എരിയ നിശ്ചയിക്കുന്നതാണ് പരിഗണനയിൽ ഉള്ളത്. പ്ലസ് വണ്ണിന് പുതിയ ബാച്ച് അനുവദിക്കാനും ധാരണയായി. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട് , പാലക്കാട് ജില്ലകളിലാണ് ബാച്ച്. തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും പുതിയ ബാച്ചുകളുണ്ടാകും.

സംസ്ഥാനത്തെ സ്‌കൂളുകൾ കോവിഡ് 19 മഹാമാരി സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നപ്പോൾ ഉച്ചവരെ മാത്രമാണ് അധ്യയനം നടക്കുന്നത്. കുട്ടികൾ തമ്മിൽ ഇടപഴകുന്നത് കുറയ്ക്കാനും രോഗവ്യാപന സാധ്യത ചുരുക്കാനുമായി നിരവധി കരുതൽ നടപടികളും സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും ക്ലാസുകൾ നീട്ടുന്ന കാര്യം തീരുമാനിക്കുക

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version