Connect with us

കേരളം

കാസർഗോഡ് മദ്രസയിൽ ദേശീയ പതാക ഉയർത്തുന്നതിനിടെ കയ്യാങ്കളി

clashes while hoisting the national flag at erutumkadav madrasa kasaragod

കാസർഗോഡ് മദ്രസയിൽ ദേശീയ പതാക ഉയർത്തുന്നതിനിടെ കയ്യാങ്കളി. വിദ്യാനഗർ എരുതുംകടവ് ജമാഅത് കമ്മിറ്റിയിൽ ഉണ്ടായ തർക്കങ്ങളാണ് ദേശീയ പതാക ഉയർത്തുമ്പോൾ ഉന്തും തള്ളും ഉണ്ടായത്. ജമാഅത് അങ്കണത്തിൽ പതാക ഉയർത്തുന്നതിനിടെയാണ് സംഭവം. തർക്കത്തെ തുടർന്ന് രണ്ട് വർഷമായി ഇവിടെ ജമാഅത് കമിറ്റി നിലവിലില്ല. അധികാര തർക്കം നില നിൽക്കുന്നതിനിടെയാണ് സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തൽ നടന്നത്.

മുസ്ലിം ലീഗിലെ തന്നെ ഇരുവിഭാഗങ്ങൾ തമ്മിലാണ് പ്രശ്നം. മദ്രസ വിദ്യാർഥികളുടെയും അധ്യാപകരുടെയും മുമ്പിൽ വച്ചാണ് കയ്യാങ്കളി നടന്നത്. ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിദ്യാനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മുൻ ജമാഅത് അംഗമായിരുന്ന മുഹമ്മദും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത് പ്രസിഡന്റ് ജലീലും ചേർന്നാണ് മുഹിയിദ്ദീൻ ജമാഅതിന് കീഴിലുള്ള സിറാജുൽ ഉലൂം മദ്റസ അങ്കണത്തിൽ പതാക ഉയർത്താൻ തീരുമാനിച്ചത്. പതാക ഉയർത്തി കൊണ്ടിരിക്കുന്നതിനിടെ ജലീൽ മുഹമ്മദിനെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഒരു വർഷം മുമ്പ് എരുതുംകടവ് ജമാഅത് കമിറ്റിയെ തിരഞ്ഞെടുക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ജനറൽ ബോഡി യോഗം അലസിപ്പിരിഞ്ഞിരുന്നു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version