Connect with us

കേരളം

സദസില്‍ പടക്കം പൊട്ടിയതിൽ തർക്കം ; ഉപജില്ലാ കലോത്സവത്തിനിടെ രക്ഷിതാക്കളും അധ്യാപകരും തമ്മില്‍ കൂട്ടത്തല്ല്

Untitled design 2023 11 23T103524.793

പാലക്കാട് മണ്ണാര്‍ക്കാട് ഉപജില്ല കലോത്സവത്തിനിടെ രക്ഷിതാക്കളും അധ്യാപകരും തമ്മില്‍ കൂട്ടത്തല്ല്. സമ്മാനവിതരണം നടക്കുന്നതിനിടെ സദസില്‍നിന്ന് പടക്കം പൊട്ടിയതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്‌. രക്ഷിതാക്കളും അധ്യാപകരും തമ്മില്‍ പരസ്പരം തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാത്രിയാണ് സംഭവം.

സബ്ജില്ലാ കലോത്സവം ഇന്നലെയാണ് സമാപിച്ചത്. തുടര്‍ന്ന് സമ്മാനവിതരണ പരിപാടി നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. പരിപാടിക്കിടെ പന്തലില്‍ നിന്നും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നും പടക്കം പൊട്ടി. ഇത് അധ്യാപകരും സംഘാടകരും ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിന് പിന്നാലെ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

തല്ല് രൂക്ഷമായതോടെ പൊലീസ് ലാത്തിവീശിയതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ചായിരുന്നു ഇത്തവണത്തെ കലോത്സവം. ഹൈസ്‌കൂള്‍ വിഭാഗം കലോത്സവത്തില്‍ എംഇഎസ് മണ്ണാര്‍കാടും കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനുമാണ് ഒന്നാം സ്ഥാനം. ഈ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളാണ് പടക്കം പൊട്ടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version