Connect with us

കേരളം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ്: അപേക്ഷകള്‍ ക്ഷണിക്കുന്നു

Screenshot 2024 04 08 172747

കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രണ്ട് ചലച്ചിത്രസ്വാദന ശില്‍പ്പശാലകളില്‍ പങ്കെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

കൊല്ലത്തും തലശ്ശേരിയിലുമായി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ 8,9,10 ക്‌ളാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. കൊല്ലത്ത് 2024 ഏപ്രില്‍ 30 മുതല്‍ മെയ് മൂന്നു വരെയും തലശ്ശേരിയില്‍ മെയ് ആറു മുതല്‍ ഒമ്പതു വരെയുമാണ് ക്യാമ്പുകള്‍ നടക്കുക. താമസവും ഭക്ഷണവും സൗജന്യമായിരിക്കും.

ചലച്ചിത്ര അക്കാദമിയുടെ ഇന്‍സ്റ്റഗ്രാം പേജിലുള്ള ഒരു ചലച്ചിത്രരംഗം കണ്ട് വിശകലനം ചെയ്ത് അതിന്റെ ആസ്വാദനം ഒരു മിനിറ്റ് വീഡിയോ ആയി അവതരിപ്പിച്ചോ അല്‌ളെങ്കില്‍ എഴുതി പി.ഡി.എഫ് ഫോര്‍മാറ്റിലാക്കിയോ അയയ്ക്കുന്ന കുട്ടികളെയാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുക. ഓരോ ക്യാമ്പിലും 70 വീതം കുട്ടികളെ പങ്കെടുപ്പിക്കും. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ളവര്‍ക്ക് കൊല്ലത്തും മറ്റു ജില്ലകളിലുള്ളവര്‍ക്ക് തലശ്ശേരിയിലുള്ള ക്യാമ്പിലുമാണ് പ്രവേശനം നല്‍കുക.

പ്രായം, പഠിക്കുന്ന ക്‌ളാസ്, സ്‌കൂള്‍, ജില്ല, പൂര്‍ണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. അപേക്ഷകള്‍ ആസ്വാദനക്കുറിപ്പ് / വീഡിയോ സഹിതം cifra@chalachitraacademy.org എന്ന ഇ-മെയില്‍ വിലാസത്തില്‍ 2024 ഏപ്രില്‍ 20നകം ലഭിക്കത്തക്കവിധം അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക്
82898 62049, 97789 48372

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version