Connect with us

കേരളം

സംസ്ഥാനത്ത് വ്യവസായ രം​ഗത്ത് ​ഗണ്യമായ പുരോ​ഗതി; 20,000 പേർക്ക് ഉടൻ തൊഴിൽ നൽകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വ്യവസായ രം​ഗത്ത് ​ഗണ്യമായ പുരോ​ഗതി ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 7,000 കോടി രൂപയുടെ നിക്ഷേപ വാ​ഗ്ദാനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുക എന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി കാക്കനാട് ടിസിഎസുമായി ചേർന്ന് 1,200 കോടിയുടെ പദ്ധതികൾ നടപ്പിലാക്കും. 20,000 പേർക്ക് ഇതുവഴി തൊഴിൽ ലഭിക്കും. ടാറ്റ എലക്സിയിൽ നിന്ന് 75 കോടിയുടെ നിക്ഷേപ വാ​ഗ്ദാനം ലഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി- ബം​ഗളൂരു വ്യാവസായ ഇടനാഴിക്ക് 70 ശതമാനം ഭൂമി ഏറ്റെടുത്തു. എംഎസ്എംഇ മേഖലയിൽ 1,416 കോടിയുടെ പാക്കേജ് നടപ്പിലാക്കി.

കഴിഞ്ഞ വർഷം കെഎസ്ഐഡിസി വഴി1,522 കോടിയുടെ നിക്ഷേപം ലഭിച്ചു. ഈ നിക്ഷേപങ്ങളിലൂടെ 20,900 പേർക്ക് തൊഴിൽ ലഭിച്ചു. സംരംഭകരുടെ പരാതികളിൽ നടപടികൾ വൈകിയാൽ ഉദ്യോ​ഗസ്ഥരിൽ നിന്നു പിഴ ഈടാക്കും. സ്വകാര്യ മേഖലയിലെ വ്യവസായ പാർക്കുകൾക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version