Connect with us

കേരളം

ഇനി സർക്കാർ രൂപീകരണം; മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണർക്ക് കത്ത് നൽകി

Published

on

18 3

സത്യപ്രതിജ്ഞ ചടങ്ങ് മെയ് 20ന് നടക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഔദ്യോഗികമായി കത്ത് നൽകി. സർക്കാർ രൂപീകരണത്തിനായി പിണറായി വിജയനെ ഗവർണർ ഔദ്യോഗികമായി ഇനി ക്ഷണിക്കും.

സിപിഎം, സിപിഐ, കേരളാ കോൺഗ്രസ് എം, കേരളാ കോൺഗ്രസ് ബി, കോൺഗ്രസ് എസ്, ജനാധിപത്യ കേരളാ കോൺഗ്രസ്, ഐഎൻഎൽ, എൻസിപി, ജനദാതൾ എസ്, എൽജെഡി, ഇടത് സ്വതന്ത്രർ എന്നിവർ സർക്കാർ രൂപീകരണത്തിൽ പിണറായി വിജയനെ പിന്തുണച്ച് കത്ത് കൈമാറി.

അടുത്ത ദിവസം ചേരുന്ന എൽഡിഎഫ് യോഗം പിണറായി വിജയനെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി തെരഞ്ഞെടുക്കും. പിന്നാലെ വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയാകും. തുടർന്ന് സിപിഎമ്മും സിപിഐയും അവരുടെ മന്ത്രിമാർ ആരെല്ലാം എന്ന് തീരുമാനിച്ച് പ്രഖ്യാപനം നടത്തും.

മെയ് 20ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുകയെന്നാണ് റിപ്പോർട്ട്. സ്റ്റേഡിയത്തിൽ പന്തലടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ പണികൾ പുരോഗമിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരമാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. മുൻകൂട്ടി അറിയിച്ചവർക്ക് മാത്രമാകും ഇവിടേക്ക് പ്രവേശനം. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാൻ ഇടയില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version