കേരളം
രൺജിത്ത് ശ്രീനിവാസൻ, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനേയും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനേയും വധിച്ച കേസുകളിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. രൺജിത്ത് വധത്തിൽ 1100 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
രൺജിത് വധത്തിൽ ആകെ 35 പ്രതികളാണുള്ളത്. 200 ഓളം പേരെ സാക്ഷികളായും ചേർത്തിട്ടുണ്ട്. എസ്ഡിപിഐ നേതാവ് ഷാനിനെ വധിച്ച കേസിൽ 483 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. കൊലപാതകത്തിലും ഗൂഡാലോചനയിലും പങ്കാളികളായ 11 പേരാണുള്ളതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഷാൻ വധക്കേസിൽ 143 പേരെ സാക്ഷികളായും പ്രതി ചേർത്തിട്ടുണ്ട്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഒന്ന് കോടതിയിൽ രൺജിത് വധത്തിൻ്റെയും ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് 2 കോടതിയിൽ ഷാൻ വധത്തിൻ്റെയും കുറ്റപത്രം നൽകി.