Connect with us

കേരളം

പാത ഇരട്ടിപ്പിക്കല്‍: സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസില്‍ മാറ്റം; ഏതാനും തീവണ്ടികള്‍ റദ്ദാക്കി

Published

on

memu train e1615783572969

തിരുവനന്തപുരം- കന്യാകുമാരി സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ ചില ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. ഏതാനും ട്രെയിനുകള്‍ പൂര്‍ണമായും, ചിലത് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകളും ദിവസവും ഇപ്രകാരമാണ്:

കൊല്ലത്ത് നിന്നും 11.35 ന് പുറപ്പെടുന്ന കന്യാകുമാരി മെമു എക്‌സ്പ്രസ് , കന്യാകുമാരിയില്‍ നിന്നു വൈകിട്ട് 4.05 ന് പുറപ്പെടുന്ന കൊല്ലം മെമു എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ജനുവരി 26, ഫെബ്രുവരി 4, 5, 6, 7, 8, 9, 14, 15 തീയതികളില്‍ സര്‍വീസ് നടത്തില്ല.

പുനലൂരില്‍ നിന്നും രാവിലെ 6.30 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ ജംക്ഷന്‍ എക്‌സ്പ്രസ് സ്‌പെഷല്‍, കന്യാകുമാരിയില്‍ നിന്നു വൈകിട്ട് 3.10 ന് പുറപ്പെടുന്ന പുനലൂര്‍ എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിനുകള്‍ ഫെബ്രുവരി 14 മുതല്‍ 17 വരെ ഓടില്ല.

തിരുവനന്തപുരത്തു നിന്നും രാവിലെ 6.50 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ ജംക്ഷന്‍ എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിന്‍ ഫെബ്രുവരി 14, 15, 17 തീയതികളില്‍ സര്‍വീസ് നടത്തില്ല.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍:

ജനുവരി 26, 27, ഫെബ്രുവരി 4, 5, 6, 7, 8, 9, 14, 15, 16, 17 തീയതികളില്‍ തിരുവനന്തപുരത്തിനും തിരുനല്‍വേലിക്കും ഇടയില്‍ : തിരുവനന്തപുരത്തു നിന്നും രാവിലെ 11.35 ന് പുറപ്പെടുന്ന തിരുച്ചിറപ്പള്ളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ ഉച്ചയ്ക്കു ശേഷം 2.30 ന് തിരുനെല്‍വേലിയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് സര്‍വീസ് നടത്തും.

തിരുച്ചിറപ്പള്ളിയില്‍ നിന്നും രാവിലെ 7.20 ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ ഈ ദിവസങ്ങളില്‍ തിരുനെല്‍വേലി സ്‌റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.

നാഗര്‍കോവില്‍ ജംക്ഷനില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന കോട്ടയം എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 2.35 ന് സര്‍വീസ് ആരംഭിക്കും.

മംഗളൂരു സെന്‍ട്രലില്‍ നിന്നും രാവിലെ 7.20 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ എക്‌സ്പ്രസ് ജനുവരി 27, 29, ഫെബ്രുവരി 10, 11, 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും.

നാഗര്‍കോവില്‍ ജംക്ഷനില്‍ നിന്നും പുലര്‍ച്ചെ 2 ന് പുറപ്പെടേണ്ട മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് ജനുവരി 28, 30, ഫെബ്രുവരി 11, 12, 13, 14 തീയതികളില്‍ പുലര്‍ച്ചെ 3.35 ന് തിരുവനന്തപുരത്തു നിന്നും സര്‍വീസ് ആരംഭിക്കും.

മംഗളൂരു സെന്‍ട്രലില്‍ നിന്നും രാവിലെ 5.05 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് ജനുവരി 27 ന് തിരുവനന്തപുരം സെന്‍ട്രലില്‍ സര്‍വീസ് അവസാനിപ്പിക്കും.

നാഗര്‍കോവില്‍ ജംക്ഷനില്‍ നിന്നും ജനുവരി 28 ന് പുലര്‍ച്ചെ 4.15 ന് പുറപ്പെടേണ്ട മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് രാവിലെ 6.10 ന് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കും.

ജനുവരി 27 ന് രാത്രി 11.25 ന് മധുര ജംക്ഷനില്‍ നിന്നും പുറപ്പെടുന്ന പുനലൂര്‍ എക്‌സ്പ്രസ് തിരുനെല്‍വേലിയില്‍ സര്‍വീസ് അവസാനിപ്പിക്കും. പുനലൂരില്‍ നിന്ന് 28 ന് വൈകിട്ട് 5.20 ന് പുറപ്പെടേണ്ട മധുര എക്‌സ്പ്രസ് 29 ന് പുലര്‍ച്ചെ 12.25 ന് തിരുനെല്‍വേലിയില്‍ നിന്നും സര്‍വീസ് ആരംഭിക്കും.

രാവിലെ 10.10 ന് കന്യാകുമാരിയില്‍ നിന്നു പുറപ്പെടേണ്ട കെഎസ്ആര്‍ ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് ഫെബ്രുവരി 14, 17 തീയതികളില്‍ ഉച്ചയ്ക്ക് 12.40 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നാണ് സര്‍വീസ് തുടങ്ങുക. 13, 15 കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്നു പുറപ്പെടുന്ന കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ സര്‍വീസ് അവസാനിപ്പിക്കും.

ഫെബ്രുവരി 12നും 15 നും രാത്രി 11.50 ന് പുനയില്‍ നിന്നും പുറപ്പെടുന്ന കന്യാകുമാരി എക്‌സ്പ്രസ് പാറശാലയില്‍ സര്‍വീസ് അവസാനിപ്പിക്കും.

ഹിമസാഗര്‍ എക്‌സ്പ്രസ് വൈകിയേ പുറപ്പെടൂ

ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 2.15 ന് കന്യാകുമാരിയില്‍ നിന്നും പുറപ്പെടേണ്ട ശ്രീ മാതാവൈഷ്‌ണോ ദേവി കത്ര വീക്ക്‌ലി ഹിമസാഗര്‍ എക്‌സ്പ്രസ് 50 മിനിറ്റ് വൈകി അന്നു വൈകിട്ട് 3.05 ന് സര്‍വീസ് ആരംഭിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version