Connect with us

കേരളം

ഉമ്മന്‍ചാണ്ടിയുടെ നാല്‍പതാം ചരമ ദിനം; യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ഇന്ന് പരസ്യ പ്രചാരണ പരിപാടികള്‍ ഇല്ല

Untitled design 2023 08 26T100944.122

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ഇന്ന് പൊതുപ്രചാരണ പരിപാടികള്‍ ഇല്ല. ഉമ്മന്‍ചാണ്ടിയുടെ നാല്‍പതാം ചരമ ദിനത്തോടനുബന്ധിച്ചുള്ള കുര്‍ബാനകളിലും പ്രാര്‍ത്ഥനകളും പങ്കെടുക്കുന്നതിന് വേണ്ടിയാണ് പൊതുപ്രചാരണ പരിപാടികള്‍ ഒഴിവാക്കിയത്. നേതാക്കള്‍ പങ്കെടുക്കുന്ന കുടുംബയോഗങ്ങളും പ്രചരണ പരിപാടികളും തുടരും. 28 ാം തീയതി വീണ്ടും പര്യടനം ഉണ്ട്. അതിനുശേഷം ഒന്ന് രണ്ട് തീയതികളിലാണ് വാഹന പ്രചരണം തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പുതുപ്പള്ളിയിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം കൂടുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ആത്മവിശ്വാസം കൂട്ടുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. വികസനം ജെയിക്കിന്റെ കൈകളിലൂടെ എന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് മറുപടിയായി അഞ്ചാം തീയതി ജനങ്ങൾ തീരുമാനിക്കും എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

എട്ടാം തീയതി അത് അറിയാമെന്നും കൂട്ടിച്ചേർത്തു. ഭരണവിരുദ്ധ വികാരം കേരളത്തിൽ നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഭരണ വിരുദ്ധ വികാരമുണ്ട്, ഇത് യുഡിഎഫിന് അനുകൂലമാകും. ഉമ്മൻ ചാണ്ടി 53 വർഷം ഭരിച്ച മണ്ഡലത്തിൽ ആ സ്ഥാനം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ചാണ്ടി ഉമ്മൻ. കെ സി വേണു​ഗോപാൽ അടക്കം മുതിർന്ന നേതാക്കൾ ഇവിടേയ്ക്കും എത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version