Connect with us

ദേശീയം

ചൂതാട്ട പരസ്യങ്ങൾ നൽകരുത്; മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

Published

on

ഓണ്‍ലൈന്‍ ചൂതാട്ട, വാതുവയ്പ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കുമാണ് മന്ത്രാലയം കർശന നിർദ്ദേശം നൽകിയത്.

ഏതാനും ഡിജിറ്റല്‍ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം കർശന നിലപാടുമായി എത്തിയത്. ജൂൺ 13ന് പുറത്തിറക്കിയ മാർഗ നിർദ്ദേശം കർശനമായി പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവയ്പ്പും നിമവിരുദ്ധമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാറിനില്‍ക്കണം. അല്ലാത്തപക്ഷം നിയമ നടപടി ഉണ്ടാവുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ചൂതാട്ട പരസ്യം എന്നത് കാസിനോകൾ , ലോട്ടറികൾ, വാതുവെപ്പുകാരോ അല്ലെങ്കിൽ പന്തയങ്ങൾ നടത്താൻ അവസരം നൽകുന്ന മറ്റ് ഓർഗനൈസേഷനുകളോ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് സാധാരണയായി വിവിധ മാധ്യമങ്ങളിലൂടെയോ സ്പോൺസർഷിപ്പ് ഡീലുകൾ വഴിയോ നടത്തപ്പെടുന്നു, പ്രത്യേകിച്ച് കായിക ഇവന്റുകളുമായോ ആളുകളുമായോ.

പുകയില, മദ്യം തുടങ്ങിയവയ്ക്കുള്ള പരസ്യം പോലെ ഉയർന്ന നിയന്ത്രണമില്ലെങ്കിലും, പല രാജ്യങ്ങളിലും അത്തരം സേവനങ്ങൾ വിപണനം ചെയ്യാൻ കഴിയുന്ന രീതിയെക്കുറിച്ച് കർശനമായ നിയമങ്ങളുണ്ട്. ഗെയിമിംഗ് ഓപ്പറേറ്റർമാർ പലപ്പോഴും കായിക ഇവന്റുകൾ, കായികതാരങ്ങൾ അല്ലെങ്കിൽ ടെലിവിഷൻ കവറേജ് എന്നിവ സ്പോൺസർ ചെയ്യുന്നു. പരസ്യ നിയന്ത്രണങ്ങൾ മറികടക്കാൻ, ചില ഓൺലൈൻ പോക്കർ കമ്പനികൾ ഫ്രീ-പ്ലേ സൈറ്റുകളിൽ പരസ്യം ചെയ്യുന്നു.

2007 സെപ്തംബർ മുതൽ യുകെ ഏകദേശം ആയിരത്തോളം ചൂതാട്ട സൈറ്റുകളുടെ പരസ്യം നിരോധിച്ചു, കാരണം അവ സാംസ്കാരിക, മാധ്യമ, കായിക വകുപ്പ് നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ല. 2018-ൽ, നിരവധി ഫുട്ബോൾ ക്ലബ്ബുകളുടെ വെബ്‌സൈറ്റുകളുടെ ജൂനിയർ വിഭാഗങ്ങളിൽ ചൂതാട്ട വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകൾ ബിബിസി കണ്ടെത്തി. ഇനി മുതൽ ഇന്ത്യയിലും നിയമ നടപടി ഉണ്ടാവുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version