Connect with us

കേരളം

പാരസെറ്റാമോള്‍ ഉള്‍പ്പെടെ 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ വാങ്ങാം; അഞ്ചുദിവസത്തേയ്ക്ക് മാത്രം

Published

on

പാരസെറ്റാമോള്‍ ഉള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പരമാവധി അഞ്ചു ദിവസത്തേയ്ക്കുള്ള മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുക. തുടര്‍ന്നും രോഗം ഭേദമായില്ലെങ്കില്‍ ഡോക്ടറുടെ സേവനം തേടണമെന്നും കരടുനിര്‍ദേശത്തില്‍ പറയുന്നു.

കഫത്തിന്റെ ബുദ്ധിമുട്ട് മാറുന്നതിനുള്ള മരുന്ന്, വയറിളക്കത്തിന് ഉപയോഗിക്കുന്ന മരുന്ന്, ചില മൗത്ത് വാഷുകള്‍, മുഖക്കുരു മാറ്റുന്നതിനുള്ള ക്രീമുകള്‍, ക്രീം രൂപത്തിലുള്ള വേദനസംഹാരികള്‍ എന്നിവയുള്‍പ്പെടെയാണ് കുറിപ്പടിയില്ലാതെ ലഭ്യമാകുക.

അണുബാധയ്‌ക്കെതിരെ നല്‍കുന്ന പോവിഡോണ്‍ അയോഡിന്‍, മൗത്ത് വാഷായി ഉപയോഗിക്കുന്ന ക്ലോറെക്‌സിഡൈന്‍, ഫംഗസ് ബാധയ്‌ക്കെതിരെ പുരട്ടുന്ന ക്ലോട്രിമസോള്‍ തുടങ്ങി വിവിധ മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി, 1945ലെ ഡ്രഗ്‌സ് റെഗുലേഷന്‍ ആക്ടില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കുറിപ്പടിയില്ലാതെ ഉപയോഗിക്കുന്ന മരുന്ന് അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ചില വ്യവസ്ഥകളോടെയാണു മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. രോഗം മാറിയില്ലെങ്കില്‍ ഡോക്ടറെ സമീപിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version