Connect with us

കേരളം

കേരളത്തിൽ 15 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്രം

WhatsApp Image 2021 04 16 at 7.46.20 PM 1

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം പരിഗണിച്ച് പുതിയ തീരുമാനങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള ജില്ലകളിൽ ലോക്ക്ഡൗണിന് സാധ്യത. ടിപിആര്‍ 15 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്രം ജില്ലകള്‍ പൂര്‍ണമായും അടച്ചിടണമെന്നാണ് നിര്‍ദേശം.

150 ജില്ലകളിലാണ് ഇത്തരത്തില്‍ രോഗ പടര്‍ച്ച രൂക്ഷമായുള്ളത്. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ആരോഗ്യമന്ത്രാലയം തീരുമാനത്തിലെത്തിയത്. പിന്നീട് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. കേന്ദ്ര അഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളുമായി ആലോചിച്ചാകും കൂടുതല്‍ നടപടികളിലേക്ക് കടക്കുക.

ലോക്ക്ഡൗണിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ആദ്യമായി ഇന്നലെ 30,000 കടന്നു പ്രതിദിന രോഗികളുടെ എണ്ണം. സംസ്ഥാനത്തിന്റെ ആകെ ടിപിആര്‍ 23 ശതമാനമാണ് നിലവില്‍. ഇത്തരം നടപടികളിലേക്ക് കടന്നാല്‍ ഭൂരിഭാഗം ജില്ലകളും അടച്ചിടേണ്ടി വരും.

ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം ഉടന്‍ തീരുമാനം ഉണ്ടായേക്കും. പ്രഖ്യാപനം വന്നാല്‍ കേരളത്തിലെ 12 ജില്ലകളും അടച്ചിടേണ്ടി വരും. സംസ്ഥാനം സ്വമേധയാ ലോക്ഡൗണിലേക്ക് പോകേണ്ടതില്ല എന്നാണ് ഇന്നലെയും മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ രണ്ടു ജില്ലകളില്‍ മാത്രമാണ് കേരളത്തില്‍ ടെസ്റ്റ് പോസിറ്റീവിറ്റി കുറവുള്ളത്.

പത്തനംതിട്ടയിലും കൊല്ലത്തും. തിരുവനന്തപുരത്ത് 14 ന് മേലാണ് കോവിഡ് പോസിറ്റീവിറ്റി നിരക്ക്. മറ്റുള്ള ജില്ലകളില്‍ 20 ന് മുകളിലും. 15 ന് മുകളില്‍ പോസിറ്റീവിറ്റി നിരക്കുളള ജില്ലകളില്‍ ലോക്ക്ഡൗണ്‍ കേന്ദ്രം നിര്‍ബ്ബന്ധിച്ചാല്‍ സംസ്ഥാനത്തിന് അനുസരിക്കേണ്ടി വരും.

നിലവില്‍ കേരളത്തില്‍ ടെസ്റ്റ് പോസിറ്റീവിറ്റി 20 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞയ്ക്ക് സമാനമായ നിയന്ത്രണമാണ് സംസ്ഥാനം നടപ്പിലാക്കി വരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശം മുമ്ബോട്ട് വെച്ചത്. തുടര്‍ച്ചയായി ആറാം ദിവസവും കോവിഡ് പോസിറ്റീവിറ്റി മൂന്ന് ലക്ഷം കടന്നിരിക്കുകയാണെന്നും കഴിഞ്ഞ തവണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രോഗവ്യാപന തോത് കുറയ്ക്കാനായിരുന്നെന്നും വിലയിരുത്തി.

വൈറസ് വകഭേദം കൂടി വന്നിരിക്കുന്ന സാഹചര്യത്തില്‍ 15 ശതമാനത്തിന് മേല്‍ പോസിറ്റീവിറ്റി നിരക്ക് വന്നിരിക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം വേണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യം മുഴുവന്‍ ലോക്ഡൗണിലേക്ക് കൊണ്ടു പോകുന്നതിനോട് മറ്റു മന്ത്രാലയങ്ങള്‍ അനൂകൂലിക്കാതിരുന്നതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുമായി വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മതി അന്തിമ തീരുമാനം എന്ന നിലയിലാണ് കേന്ദ്രം ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version