Connect with us

ദേശീയം

വാക്‌സിന്‍ ലഭ്യത വേഗത്തിലാക്കാന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍

Published

on

covid vaccine 3

കൊവിഡ് അതിതീവ്രവ്യാപനം നേരിടുന്ന രാജ്യത്ത് വാക്‌സിന്‍ ലഭ്യത വേഗത്തിലാക്കാന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. വിദേശരാജ്യങ്ങളില്‍ കൂടുതല്‍ ഫലപ്രാപ്തിയുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ വാക്‌സിനുകളെ രാജ്യത്തെ പരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി ഇറക്കുമതി വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

നിലവില്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിനം രണ്ടുലക്ഷത്തിന് മുകളിലാണ് രോഗബാധിതര്‍. മരണസംഖ്യ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വ്യാപനം തടയാന്‍ ഏറ്റവും നല്ല മാര്‍ഗം വാക്‌സിനേഷനാണ്. എന്നാല്‍ വാക്‌സിനേഷന് ആവശ്യമായ വാക്‌സിനുകളുടെ ലഭ്യത പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.

കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ മാത്രമേ വാക്‌സിനേഷന്‍ കൊണ്ട് വിചാരിച്ച പ്രയോജനം ലഭിക്കുകയുള്ളൂ. നിലവിലെ രീതിയില്‍ മുന്നോട്ടുപോയാല്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷത്തിന് മുകളില്‍ എടുക്കും. ഈ പശ്ചാത്തലത്തിലാണ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയ ശേഷമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത്. പകരം വിദേശരാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നതും മികച്ച ഫലപ്രാപ്തിയാണ് നല്‍കുന്നതെന്ന ട്രാക്ക് റെക്കോര്‍ഡുമുള്ള വാക്‌സിനുകളെ തദ്ദേശീയമായ പരീക്ഷണങ്ങളില്‍ നിന്ന് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിലൂടെ കൂടുതല്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്ത് ലഭ്യത വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version