ദേശീയം
സ്കൂളുകളുടെ സൗകര്യവികസനം; 791 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രാനുമതി
2021-22 അക്കാദമിക വർഷത്തെക്കായി സമർപ്പിച്ച പദ്ധതിയിൽ 791 കോടിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം അംഗീകാരം നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രോജക്ട് അപൂവൽ ബോർഡാണ് ഇന്ന് നടന്നവീഡിയോ കോൺഫറൻസ് വഴി പദ്ധതികൾ അംഗീകരിച്ചു നൽകിയത്. കേരളം 1404.03 കോടിയുടെ രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചിരുന്നത്.
പ്രീ-സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള അക്കാദമിക പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യവികസനം, ടീച്ചർ എഡ്യൂക്കേഷൻ, ഡയറ്റുകളുടെ ശക്തീകരണം എന്നിവയ്ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. പൊതുവിദ്യാലയങ്ങളുടെ നവീകരിണത്തിലും അക്കാദമിക ഇടപെടലുകളിലും കേരളം നടത്തിയ പ്രവർത്തനങ്ങളെ കേന്ദ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേകം പ്രശംസിച്ചു.
ഇതിൽ പഠന പോഷണപരിപാടികളുടെ തുടർച്ചയ്ക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദവിദ്യാലയ അന്തരീക്ഷം കാര്യക്ഷമമാക്കുന്നതിനും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് തനതായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും കൂടുതൽ തുക ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം,സ്കൂൾ ലൈബ്രറി ശാക്തീകരണം, ഫിസിക്കൽ എഡ്യൂക്കേഷൻ, വിദ്യാലയ വിലയിരുത്തൽ, നാഷണൽ അച്ചീവ്മെന്റ് സർവെയുടെ അടിസ്ഥാനത്തിൽ പഠനവിടവുകൾപരിഹരിക്കൽ, നൂതനാശയ പ്രവർത്തനങ്ങൾ, പ്രാദേശിക പ്രതിഭാകേന്ദ്രങ്ങളെ ശക്തിപ്പെടുത്തൽ, മൂല്യനിർണയം ശക്തിപ്പെടുത്തൽ, ഗുണതവർധിപ്പിക്കൽ തുടങ്ങിയവയ്ക്കും പ്രത്യേകം തുക ലഭിച്ചിട്ടുണ്ട്. എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽടീച്ചർ എഡ്യൂക്കേഷൻ മെച്ചപ്പെടുത്തുന്നതിനും ഡയറ്റുകളെ ശാക്തീകരിക്കുന്നതിനും ഈ വർഷത്തെ പദ്ധതിയിൽ അനുമതി ലഭിച്ചിട്ടുണ്ട്.
വിദ്യാലയ ഭൗതികവികാസത്തിന് പ്രത്യേകം പണം ഉൾക്കൊള്ളിച്ചിട്ടുണ്ട്.സർക്കാർ വിദ്യാലയത്തോടൊപ്പം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെഭാഗമായ എയ്ഡഡ്സ്കൂ ളുകൾക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കണമെന്നകേരളത്തിന്റെ ആവശ്യം ഉന്നത തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന്കേന്ദ്രം അറിയിച്ചു. കേരളത്ത പ്രതിനിധീകരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിപി.എം മുഹമ്മദ് ഹനീഷ്, ഐ.എ.എസ്., പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ.എസ്. സമഗ്ര ശിക്ഷാ, കേരളം സംസ്ഥാനപ്രോജക്ട് ഡയറക്ടർ ഡോ.എ.പി. കുട്ടികൃഷ്ണൻ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജെ. പ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.