കേരളം
സിമന്റിന് പൊള്ളുന്ന വില : വില കേട്ടു ഞെട്ടരുത്
ഈ മാസം മാത്രം സിമന്റ് വില ചാക്കിന് അന്‍പത് രൂപയോളമാണ് കൂടിയത്. സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ കൂടുതല്‍ പണമുണ്ടാക്കാ൯ വേണ്ടി കമ്ബനികള്‍ മനപൂര്‍വ്വം വിലവര്‍ധിപ്പിച്ചിരിക്കുകയാണെന്നാണ് കെട്ടിട്ട നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നത്.
നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ കമ്ബനികള്‍ തടസ്സപ്പെടുത്തിയെന്നും അമര്‍ഷത്തോടെ ഡെവലപ്പേഴ്സ് ആരോപിക്കുന്നു.
ഒരു ചാക്കിന് 50 രൂപ തോതിലാണ് പുതിയ വര്‍ധനവ്. കഴിഞ്ഞ മാസം 390 രൂപ വിലയുണ്ടായിരുന്ന സിമന്റ് ചാക്കിന് ഇപ്പോള്‍ 440 രൂപ നല്‍കണം. ഇപ്പോള്‍ സിമന്റിന്റെ വില കൂട്ടേണ്ട കാരണമെന്താണ് എന്ന് മനസ്സിലാവുന്നില്ല എന്നാണ് ബില്‍ഡേസ് അസോസിയേഷ൯ ഓഫ് ഇന്ത്യയുടെ തമിഴ്നാട് ഘടകം ട്രഷററായ എസ് രാമ പ്രഭു അത്ഭുതപ്പെടുന്നത്.
നിര്‍മ്മാണ വ്യവസായത്തിന് ഏറ്റവും കൂടുതല്‍ ആവശ്യമായ വസ്തുവാണ് സിമന്റ്. ഹൗസിംഗ് സെക്ടറില്‍ 55 ശതമാനം മുതല്‍ 65 ശതമാനം വരെ സിമന്റ് ആവശ്യമാണ്.
ഇ൯ഫ്രാസ്ട്രക്ച്ചര്‍ മേഘലയില്‍ സിമന്റിന്റെ ഉപയോഗം 15 മുതല്‍ 25 ശതമാനം വരെയാണ്. വാണിജ്യ വ്യവസായ മേഖലയില്‍ ഇത് 10 മുതല്‍ 15 ശതമാനം വരെയാണെന്ന് കണക്ക് സൂചിപ്പിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കെട്ടിട നിര്‍മ്മാണ കമ്ബനികളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പറയുന്ന രാമ പ്രഭു പലരും ഏറ്റടുത്ത പദ്ധതികള്‍ പൂര്‍ത്തികരിക്കാ൯ ഏറെ കഷ്ടപ്പെടുകയാണെന്ന് വേവലാതിപ്പെടുന്നു. അപ്രതീക്ഷിതമായി എത്തിയ സിമന്റ് വില വര്‍ധന നിര്‍മ്മാതാക്കളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ധം രൂപപ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു.