ദേശീയം
സിബിഎസ്ഇ ബോർഡ് പരീക്ഷ: റജിസ്ട്രേഷൻ 15 മുതൽ
![exam 2](https://citizenkerala.com/wp-content/uploads/2021/07/exam-2.jpg)
സിബിഎസ്ഇ ബോർഡ് പരീക്ഷയ്ക്കു മുന്നോടിയായി 9, 11 ക്ലാസ് വിദ്യാർഥികളുടെ റജിസ്ട്രേഷൻ നടപടികൾ 15ന് ആരംഭിക്കും. ഇപ്പോൾ റജിസ്ട്രേഷൻ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കു മാത്രമായിരിക്കും 2022–23 അധ്യയന വർഷം സിബിഎസ്ഇയുടെ 10, 12 ബോർഡ് പരീക്ഷയെഴുതാൻ സാധിക്കുക. പിഴയില്ലാതെ 30 വരെ റജിസ്ട്രേഷൻ നടത്താം.
ഇന്ത്യയിൽ നിന്നുള്ളവർക്കു 300 രൂപയാണ് ഫീസ്. വിദേശത്തുള്ള 9–ാം ക്ലാസുകാർക്ക് 500 രൂപയും 11–ാം ക്ലാസുകാർക്കു 600 രൂപയുമാണു ഫീസ്.
പിന്നീട് ജനുവരി 7 വരെ 2000 രൂപ പിഴയോടെ റജിസ്ട്രേഷൻ നടത്താം. വിവരങ്ങൾക്കു www.cbse.nic.in