Connect with us

കേരളം

സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു: അനുവാദമില്ലാതെ അന്വേഷണം വേണ്ടെന്ന് കാനം

Published

on

16 08 45 kanam rajendran

സി.ബി.ഐയെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന സി.പി.എമ്മിന്റെ ആരോപണം ശരിവെച്ച് സിപിഐ.

സി.ബി.ഐ അന്വേഷണത്തിന് എതിരല്ലെന്നും സംസ്ഥാന ഗവണ്‍മെന്റിന്റെ അറിവോടുകൂടി വേണം അന്വേഷിക്കാനെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

ക്രിമിനല്‍ അന്വേഷണം സംസ്ഥാന പോലീസിന്  നട ത്താവുന്നതേയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈഫ് മിഷന്‍ കേസില്‍ വിദേശ നാണയ വിനിമയചട്ടം ലംഘിച്ചു  എന്ന പേരിലാണ് അന്വേഷണം നടക്കുന്നതെന്നും അത് ലംഘിക്കപ്പെട്ടിട്ടുണ്ടോ, അന്വേഷിക്കാന്‍ അധികാരമുണ്ടോ എന്നതെല്ലാം ഹൈക്കോടതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ അന്വേഷണവും സംസ്ഥാന സര്‍ക്കാരിന് എതിരായി വ്യാഖാനിക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ഏപ്രില്‍ മാസം വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് വരെ ഈ പുകമറ പടര്‍ത്തിക്കൊണ്ടുപോകാനുമുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ദേശീയ ഏജന്‍സികളെ ഉപയോഗിക്കുന്ന മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ കാനം സി.ബി.ഐ വിഷയത്തില്‍ വി.മുരളീധരന് മറുപടിയും നല്‍കി.

അഴിമതി അന്വേഷിക്കുന്നുവെങ്കില്‍ യെദ്യൂരപ്പയ്ക്ക് എതിരേയും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.ബി.ഐ മുരളീധരന്റെ കുടുംബസ്വത്തല്ല, രാജ്യത്തിന്റെ ഏജന്‍സിയാണെന്നും കാനം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version