Connect with us

കേരളം

ജയ്‍ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്, ഡികെ ശിവകുമാറിനും കുടുംബത്തിനുമുള്ള നിക്ഷേപത്തിന്‍റെ വിവരങ്ങൾ അറിയിക്കണം

Screenshot 2024 01 01 093139

ജയ്‍ഹിന്ദ് ചാനലിന് സിബിഐയുടെ നോട്ടീസ്.ഡി കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്‍റെ വിവരങ്ങൾ തേടിയാണ് നോട്ടീസ്.സിബിഐയുടെ ബെംഗളുരു യൂണിറ്റാണ് നോട്ടീസ് നൽകിയിരിക്കുന്നത്.നോട്ടീസ് കിട്ടിയതായി ജയ് ഹിന്ദ് എംഡി ബി എസ് ഷിജു ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു.ഡി കെ ശിവകുമാർ, ഭാര്യ ഉഷ ശിവകുമാർ എന്നിവർക്ക് ചാനലിൽ ഉള്ള നിക്ഷേപത്തിന്‍റെ വിവരങ്ങളാണ് തേടിയിരിക്കുന്നത്.ഡികെയുടെ കുടുംബത്തിലെ മറ്റാർക്കെങ്കിലും നിക്ഷേപമുണ്ടോ എന്നതിലും വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്.ഡിവിഡന്‍റ് – ഷെയർ എന്നിവയുടെ വിവരങ്ങൾ, ബാങ്ക് ഇടപാടുകൾ, ഹോൾഡിംഗ് സ്റ്റേറ്റ്‍മെന്‍റ്, ലെഡ്ജർ അക്കൗണ്ട്, കോണ്ട്രാക്റ്റ് വിവരങ്ങൾ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സിആർപിസി സെക്ഷൻ 91 പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.2013-18 വരെയുള്ള കാലയളവിൽ അനധികൃതസ്വത്ത് സമ്പാദിച്ചെന്ന് കാട്ടി സിബിഐ 2020-ൽ റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. സിബിഐ നോട്ടീസ് രാഷ്ട്രീയ പകപോക്കലെന്ന് ജയ് ഹിന്ദ് പ്രതികരിച്ചു.ഒരു തരത്തിലുള്ള ക്രമക്കേടും നിക്ഷേപങ്ങളിൽ ഇല്ലെന്നും നിയമപരമായി നേരിടുമെന്നും ജയ് ഹിന്ദ് എംഡി  പറഞ്ഞു,.അന്വേഷണ ഏജൻസി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നൽകുമെന്നും ഷിജു ബി എസ് പറഞ്ഞു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version