Connect with us

കേരളം

ഐഎസ്ആർഒ ചാരക്കേസിൽ 18 പ്രതികൾ; സിബിഐ എഫ്‌ഐആർ സമർപ്പിച്ചു

WhatsApp Image 2021 06 25 at 8.41.02 AM

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ അടക്കം 18 കേരള പൊലീസ്, ഐബി ഉദ്യോഗസ്ഥരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഓൺലൈനായാണ് സിബിഐ എഫ്ഐആർ സമർപ്പിച്ചത്.അന്നത്തെ സ്‌പെഷ്യൽ ബ്രാഞ്ച് സി ഐ ആയിരുന്ന എസ് വിജയൻ (സ്മാർട്ട് വിജയൻ) ആണ് ഒന്നാം പ്രതി.

വഞ്ചിയൂർ എസ് ഐ ആയിരുന്ന തമ്പി എസ്. ദുർഗ്ഗാദത്ത് രണ്ടാം പ്രതിയും സിറ്റി പൊലീസ് കമ്മിഷണറായിരുന്ന പരേതനായ വി ആർ രാജീവൻ മൂന്നാം പ്രതിയും, ഡി ഐ ജിയായിരുന്ന സിബി മാത്യൂസ് നാലാം പ്രതിയുമാണ്. ഡിവൈ. എസ്.പി ആയിരുന്ന കെ.കെ.ജോഷ്വ, സ്റ്റേറ്റ് ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രവീന്ദ്രൻ, ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ ബി ശ്രീകുമാർ എന്നിവരാണ് അഞ്ചാ മുതൽ ഏഴ് വരെ പ്രതികൾ.

സി ആർ ആർ നായർ (മുൻ അസിസ്റ്റന്റ് ഡയറക്ടർ), ജി എസ് നായർ, കെ വി തോമസ്, ജോൺ പുന്നൻ (ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫീസർമാർ), പി.എസ്.ജയപ്രകാശ്, ഡിന്റാ മത്യാസ് (അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർമാർ)‌‌, ജി. ബാബുരാജ് (മുൻ ക്രൈം ബ്രാഞ്ച് എസ് പി) എസ്.ഐ ആയിരുന്ന എസ്. ജോഗേഷ്, മാത്യൂ ജോൺ (ഇന്റലിജൻസ് ബ്യൂറോ മുൻ ജോയിന്റ് ഡയറക്ടർ), ഉദ്യോഗസ്ഥനായിരുന്ന ബേബി ,സ്‌റ്റേറ്റ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായിരുന്ന വി കെ മായ്‌നി എന്നിവരാണ് മറ്റു പ്രതികൾ.

Also read: ഡിജിപി സ്ഥാനത്തേക്കുള്ള പുതിയ സാധ്യത പട്ടികയിൽ തച്ചങ്കരിയില്ല: സുധേഷ് കുമാറും, സന്ധ്യയും, അനിൽ കാന്തും പരിഗണനയിൽ

ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കൽ, അപകീർത്തിപ്പെടുത്തൽ, മർദ്ദനം തുടങ്ങി എട്ട് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സിബിഐ കടന്നേക്കുമെന്നാണ് സൂചന. പ്രതിപ്പട്ടികയിലുള്ള ചില ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യം തേടാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

Also read: നയവും മയവും ഇല്ലാത്ത വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version