കേരളം
ബാർ കൗൺസിൽ ക്ഷേമനിധി ക്രമക്കേട്; കേസെടുത്ത് സിബിഐ
കേരള ബാർ കൗൺസിൽ ക്ഷേമനിധി ക്രമക്കേടിൽ സിബിഐ കേസെടുത്തു. അഡ്വക്കേറ്റ് വെൽഫെയർ ഫണ്ടിൽ 7.6 കോടി രൂപയുടെ തിരിമറി നടത്തിയ സംഭവത്തിലാണ് അന്വേഷണം. ബാർ കൗൺസിൽ അക്കൗണ്ടന്റ് അടക്കം 8 പ്രതികളെ ഉൾപ്പെടുത്തിയാണ് കേസ്.
അഴിമതി ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചുമതിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സ്റ്റാമ്പുകൾ വിറ്റതിലും ക്രമക്കേട് നടത്തിയിട്ടുണ്ട്. കേസിൽ നേരെത്തെ 4 പ്രതികളെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടികാട്ടി തലശ്ശേരി ബാർ മുൻ ഭാരവാഹി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി കേസ് സി ബി ഐ അന്വേഷിക്കാൻ ഉത്തരവിട്ടത്.
2009 മുതൽ 2013 വരെയുള്ള കാലയളവിനിടെ അഡ്വക്കറ്റ് ഫെൽഫെയർ ഫണ്ടിൽ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹർജിയിലെ ആരോപണം. ഇതിന് പുറമെ വ്യാജ അഡ്വക്കറ്റ് വെൽഫെയർ സ്റ്റാമ്പ് അടിച്ച് അഴിമതി നടത്തിയതായും ആരോപണമുണ്ട്.