Connect with us

കേരളം

കാനറാബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് പലിശ ഉയർത്തി

Published

on

പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് 2കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. സ്ഥിര നിക്ഷേപങ്ങളുടെ പുതിയ പലിശ നിരക്ക് ഇന്ന് മുതൽ നിലവിൽ വരും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതിന് പിറകെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ നിക്ഷേ[പ വായ്പ പലിശ നിരക്കുകൾ ഉയർത്താൻ ആരംഭിച്ചിരിക്കുകയാണ്. ഏഴ്  മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് കാനറ ബാങ്ക് പലിശ വർധിപ്പിച്ചിരിക്കുന്നത്. സാധാരണ ജനങ്ങൾക്ക്  2.90 ശതമാനം മുതൽ 5.75 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 2.90 ശതമാനം മുതൽ 6.25 ശതമാനം വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 

പുതുക്കിയ നിരക്കുകൾ അറിയാം 

ഏഴ് ദിവസം മുതൽ  45 ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് കാനറാ ബാങ്ക് 2.90 ശതമാനം പലിശ നൽകുന്നത് തുടരും.  46 മുതൽ 90 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 4.00 ശതമാനം പലിശ നൽകും. 91 മുതൽ 179 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.05 ശതമാനം പലിശ നൽകും. 180 മുതൽ 269 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക്  4.50 ശതമാനത്തിൽ നിന്ന്  4.65 ശതമാനം ആക്കി പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. 

270 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് കാനറ ബാങ്ക് ഇപ്പോൾ 4.65 ശതമാനം പലിശ നൽകും, മുമ്പ് ഇത് 4.55 ശതമാനം ആയിരുന്നു.  ഒരു വർഷത്തിനുള്ളിൽ കാലാവധി തീരുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.30 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി വർധിപ്പിച്ചു, അതേസമയം 333 ദിവസത്തെ സ്കീമിന്റെ പലിശ നിരക്ക് 5.10 ശതമാനമായി നിലനിർത്തി. 1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, കാനറ ബാങ്ക് ഇപ്പോൾ 5.55 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് നേരത്തെ 5.40 ശതമാനമായിരുന്നു. 

മാത്രമല്ല, 666 ദിവസത്തെ നിയക്ഷേപത്തിന്  ഉയർന്ന പലിശ നിരക്കായ 6 ശതമാനം നൽകുന്നു. കാനറ ബാങ്ക് 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.60 ശതമാനം പലിശ നിരക്ക് നൽകും, മുമ്പ് ഇത് 5.45 ശതമാനമായിരുന്നു. 3 മുതൽ  5 വർഷം വരെയുള്ള  സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 5.75 ശതമാനം പലിശ നൽകും, മുമ്പ് ഇത് 5.70 ശതമാനമായിരുന്നു. അതേസമയം 5 വർഷത്തിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകളുടെ  പലിശ നിരക്ക് 5.75 ശതമാനമായി നിലനിർത്തി. 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version