Connect with us

ദേശീയം

പതിനെട്ട് വയസ്സിന് മുകളിലുള്ള മുഴവൻ പേർക്കും ഈ വർഷം വാക്സിൻ നൽകാനാകുമോ എന്ന ആശങ്കയിൽ കേന്ദ്രം!

vaccine 3

പതിനെട്ട് വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും ഈ വർഷം വാക്സീൻ നൽകുമെന്ന കേന്ദ്രത്തിന്റെ ലക്ഷ്യം സാധ്യമാകില്ലെന്ന് ആശങ്ക. കൊവിഷീൽഡിൻറെ ഡോസുകൾക്കിടയിലെ ഇടവേള കുറച്ചില്ലെങ്കിൽ പതിനെട്ട് വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും ഡിസംബറിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയില്ല. അതേസമയം യുകെയ്ക്ക് പുറമെ കൂടുതൽ രാജ്യങ്ങൾ ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ചു.

പതിനെട്ട് വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും ഈ വർഷം തന്നെ വാക്സീൻറെ രണ്ട് ഡോസും നൽകുമെന്നായിരുന്നു കേന്ദ്രത്തിൻറെ ഇതുവരെയുള്ള അവകാശവാദം. എന്നാൽ പതിനെട്ട് വയസ്സിനു മുകളിലുള്ളവരിൽ 26 കോടി പേർ ആദ്യ ഡോസ് പോലും സ്വീകരിച്ചിട്ടില്ല. രാജ്യത്ത് വിതരണം ചെയ്യുന്നതിൽ 11 ശതമാനം മാത്രമാണ് കൊവാക്സീനുള്ളത്. ഭൂരിഭാഗം പേരും സ്വീകരിക്കുന്നത് കൊവിഷീൽഡ് വാക്സീനാണ്.
കൊവിഷീൽഡിൻറെ ഇരു ഡോസുകൾക്കിടയിലെ ഇടവേള പന്ത്രണ്ട് ആഴ്ച്ചയും.

ഈ വർഷം തീരാൻ ഇനി പന്ത്രണ്ട് ആഴ്ച്ചകൾ മാത്രം ബാക്കിനിൽക്കെ കുറഞ്ഞത് 25 ശതമാനം പേർക്കെങ്കിലും ഈ വർഷം വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയില്ല. നിലവിൽ വാക്സിൻ വിതരണം ചെയ്ത കണക്ക് പ്രകാരം ഉത്തർപ്രദേശ്, ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവടങ്ങളിൽ ജനസംഖ്യയുടെ മൂന്നിൽ ഒരു ഭാഗത്തിന് ഈ വർഷം വാക്സീനേഷൻ പൂർത്തിയാക്കാൻ ആയേക്കില്ല. കേരളത്തിൽ ഏഴു ശതമാനത്തോളം പേർക്ക് ഈ വർഷം രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാൻ കഴിയില്ല.

അതേ സമയം യുകെ ഇന്ത്യയിൽ നിന്നുള്ള യാത്രകാർക്ക് ഇളവ് അനുവദിച്ചതിന് പിന്നാലെ ഹംഗറി സർബിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ വാക്സീൻ സർട്ടിഫിക്കറ്റ് അംഗീകരിച്ചു. വാക്സീൻ സർട്ടിഫിക്കറ്റ് അംഗീകാരത്തിനായി ഇന്ത്യ പല രാജ്യങ്ങളുമായും ചർച്ച തുടങ്ങി. ബ്രിട്ടീഷ് യാത്രക്കാർക്ക് ഇന്ത്യ ഏർപ്പെടുത്തിയ ക്വാറൻറീൻ നിബന്ധന ഇന്ന് പിൻവലിച്ചേക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version